താൾ:SreeHalasya mahathmyam 1922.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനഞ്ചാം അദ്ധ്യായം - പത്തൊൻപതാം ലീല ൧൭൧

ളെക്കൊണ്ടു് കല്പാന്തകാലത്തിലെ ജലപ്രളയത്തിനേക്കാളും അധികതരമായവിധത്തിൽ മധുരാപുരിയെങ്ങും ജലം നിറയുകയും ഘനാഘനോപലവ്യൂഹങ്ങളെക്കൊണ്ടു മധുരാപുരാവനിമൂടുകയും ചെയ്തു.

ഇപ്രകാരം തുടങ്ങിയ അതിവൃഷ്ടികൊണ്ടു് മധുരാപുരവാസികളായ എല്ലാ ആളുകളും, പാണ്ഡ്യവംശാലംകാരഭൂഷിതനും ശിവഭക്താഗ്ര്യനും ആയ അഭിഷേകപാണ്ഡ്യമഹാരാജാവും പഴയപോലെ അത്യന്തം ഭീതമാനസരായി അശേഷജഗത്തുകൾക്കും ആധാരഭൂതനും മഹാലിംഗസ്വപിയും സമസ്തഭയസംവഹനനും സർവ്വസമ്പൽപ്രദായിയും ആയ ശ്രീ ഹാലാസ്യനാഥന്റെ സന്നിധിയെ അതിവേഗത്തിൽ പ്രാപിച്ചിട്ടു് ഘൃണാനിധിയും ദേവനുമായ അദ്ദേഹത്തെ ഭക്തിപൂർവ്വം പിന്നേയും പിന്നേയും പ്രണിപതിച്ചിട്ടു ഇപ്രകാരം പ്രാർത്ഥിച്ചു.

സുന്ദരേശകൃപാരാശേ!സമസ്തദുര]താപഹ!
അതിവൃഷ്ട്യാപുനർഭീതാനസ്മാൻപാഹികടാക്ഷതഃ

മീനാക്ഷീവല്ലഭനും സർവ ഭൂതങ്ങൾക്കും ശരണസ്ഥാനമായിട്ടുള്ളവനും ചന്ദ്രാർദ്ധകൃതശേഖരനും ആയ വാലാസ്യനാഥൻ അതിഭീതന്മാരായ ഭക്തന്മാരുടെ സ്തുതികേട്ടു് അത്യന്തം സന്തുഷ്ടനായിട്ടു്, അതിവൃഷ്ടിഭയത്തേയും വരുണന്റെ അഹങ്കാരത്തേയും ഒന്നോടെ ശമിപ്പിക്കണമെന്നു നിശ്ചയിച്ചുകൊണ്ടു് പണ്ടു് തന്റെ ജടയിൽ നിന്നും ഉത്ഭവിച്ചുവരും അബ്ധിജലം മുഴുവനും പാനംചെയ്തു സമുദ്രാക്രമണത്തിൽ നിന്നും ഭൂമിയെ രക്ഷിച്ചവരുമായ നാലു് മേഘത്തലവന്മാരേയും വിളിച്ചുവരുത്തി അവരോടു് നിങ്ങൾ പോയി മധുരാപുരത്തിനു് നേരെ മുകളിലുള്ള ആകാശതലം നിരക്കെ കൂടാകാരത്തിൽ ഞെരുങ്ങിനിന്നു കൊണ്ടു് ഇപ്പോൾ തുള്ളിവെള്ളം പോലും മധുരാപട്ടണത്തിൽ വീഴുന്നതിന് പഴുതു കൊടുക്കാതെ തടുത്തു കൊള്ളണമെന്നാജ്ഞാപിച്ചു.

കപർദ്ദജങ്ങളായ ആ മേഘങ്ങൾ ദേവദേവന്റെ ആജ്ഞയെ കേട്ടയുടൻതന്നെ പുറപ്പെട്ടു് വരുണാജ്ഞകൊണ്ടു് വർഷിക്കുന്ന പുഷ്കലാവർത്തകാടികളായ മേഘങ്ങൾക്കു് ചുവടെ താഴെത്തായി രണ്ടുയോജനസമചതുരത്തിൽ സാന്ദ്രമാകുംവണ്ണം മണ്ഡപാകാരത്തിൽ നിരന്നുനിന്നും കൊണ്ടു് അതിഭീഷണമായ മഹാവൃഷ്ടിയെ നിരോധനംചെയ്തു.

മധുരാപുരത്തിനും ഹാലാസ്യമഹാക്ഷേത്രത്തിനും മേൽപ്പുരകെട്ടിയതു പോലെ അതിനു് മുകളിലുള്ള ആകാശതലത്തെ അഛാദനം ചെയ്യുന്ന മേഘങ്ങളുടെ ഉപരിഭാഗത്തിൽ, അതിനും മുകളിൽ നിൽക്കുന്ന പുഷ്കലാവർത്തകാദികളായ മേഘങ്ങൾ ധാരമുറിയാതെ പെയ്യുന്ന ജലപ്രവാഹം കണ്ടാൽ സ്പടികഭിത്തികളെക്കൊണ്ടും മേഘമണ്ഡലംവരെ മുട്ടുന്നതായി ഹൗലാസ്യക്ഷേത്രോപരിഭാഗത്തിങ്കൽ വിശ്വകർമ്മാവിനാൽ നിർമ്മിതമായ ഒരു മാഹാമ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/193&oldid=170569" എന്ന താളിൽനിന്ന് ശേഖരിച്ചത്