Jump to content

താൾ:SreeHalasya mahathmyam 1922.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ ൧ അദ്ധ്യായം-പതിനഞ്ചാം ലീല. ൧൩൯

  പാലനം നടത്തിയതിന്റെ ശേഷം സ്വപുത്രനായ വീരപാണ്ഡ്യനെ മധുരാപുരാധിപനും ഭൂലോക ചക്രവർത്തിയും ആയി അഭിഷേകം
  ചെയ്യിച്ചതിന്റെ ശേഷം ഉഗ്രപ്രതാപിയും ഉഗ്രഭക്താകണ്യനും ആയ ഉഗ്രപാണ്ഡ്യൻ സുന്ദരേശ്വരകൃപാപുരംകൊണ്ടു ഇഹലോകം  
   വെടിഞ്ഞു ശിവലോകത്തിൽപോയി സായൂജ്യപദവിയെപ്രാപിച്ചു. 
                    സുന്ദരേശ്വരന്റെ അത്യന്തം പാവനമായ ഈ ലീലയെ പഠിയ്ക്കുകയും കേൾക്കുകയും ചെയ്യുന്നവരുടെ   
    സകലപാപങ്ങളും തീരും. അവർക്കു അവസാനത്തിൽ മോക്ഷവും കിട്ടും. 
                  
           ൨൧   അദ്ധ്യായം     കാഞ്ചനാപഹരണം          എന്ന   

                              പതിനഞ്ചാം ലീല സമാപ്തം
                   __________
      
                                        ഹാലാസ്യമാഹാത്മ്യം
              
                                     ൨൨     ............അ  ദ്ധ്യായം .
                            കണ്വാദി താപസന്മാർക്കു  വേദോപദേശംചെയ്ത
             
                                       പതിനാറാമത്തെ ലീല. 
                      ________
                   വീണ്ടും അഗസ്ത്യമഹർഷി വസിഷ്ഠാതികളെനോക്കി അല്ലെയൊ വസിഷ്ഠാതി മഹർഷിപുംഗവന്മാരെ!  സമഷ്ടി

വിദ്യാനഗരീനായകനായ സോമസുന്ദര, എല്ലാവിദ്യകൾക്കും ആദിഭൂതമായ വേദത്തിന്റെ അർത്ഥങ്ങളെ കണ്വാദിതാപസവര്യന്മാർക്കുപദേശിച്ചുകൊടുത്തതായ പാവനലീലയെ ഇനിഞാൻ ചുരുക്കിപ്പറയാം. നിങ്ങൾ‌ കേട്ടുകൊള്ളുവിൻ.

                പണ്ടു് , ബ്രഹ്മാണ്ഡസൃഷ്ടികാലത്തിങ്കലെ ആദ്യത്തെ കൃതായുഗത്തിൽ ശുംഭവാചകമായ വ്രണവത്തിങ്കൽ നിന്നും 

സമസ്തങ്ങളായിരിക്കുന്ന വേദങ്ങളും സംജാദങ്ങളാവുകയും ഹാലാസ്യനാഥനായ പരമേശ്വരന്റെ പ്രസാദംകൊണ്ടു് ദ്വിജന്മാർ അതു

പഠിയ്ക്കുകയും ചെയ്തു. എന്നാൽ വേദം പഠിച്ചമുനിപുംഗവന്മാർ ആരും അർത്ഥം ഗ്രഹിച്ചില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/161&oldid=170535" എന്ന താളിൽനിന്ന് ശേഖരിച്ചത്