Jump to content

താൾ:Shareera shasthram 1917.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6 ശരീരശാസ്ത്രം

സിക്കുന്നു. ഇങ്ങിനെ വായിൽ കൂടി ശ്വസിക്കുന്നത് കേടു *തന്നെയാകുന്നു.

                                 നാസികാദ്വാരത്തിൽ കൂടി ചെല്ലുന്ന വായു സപ്തപഥം(pharynx) എന്ന ചെന്നു ചേരുന്നതിനെ പടത്തിൽ നിങ്ങൾ കാണുന്നുവല്ലോ.അതേ ഭാഗത്തിൽ തന്നെയാകുന്നു വായിൽ കൂടി സ്വരൂപിക്കുന്ന 

ആഹാരവും തൊണ്ടവഴിയായി ചെല്ലുന്നതും സൽപഥത്തിൽ കീഴിൽ രണ്ടു കുഴലുകൾ വിരിയുന്നതിനെ ചിത്രത്തിൽ കാണുന്നുവല്ലോ.ഈ രണ്ടു കുഴലുകളിൽ മുൻഭാഗത്തിരിക്കുന്നതു ശ്വസനനാളിക(wind pipe); പിൻഭാഗത്തുള്ളതു അന്ന നാളിക(chulet);ശ്വസനാളിക എല്ലായ്പ്പോഴും തുറന്നുതന്നെയായിരിക്കും;എന്നാൽ അന്നനാളിക ഭക്ഷണം അതിലൂടെ ചെല്ലുമ്പോൾ മാത്രമേ തുറക്കുകയുള്ളു.

  • നാസികാമാർഗ്ഗത്തിൽ അനേകം ചെറിയ രോമങ്ങൾ ഉണ്ടു; നാം ഉള്ളിലേക്ക് സ്വീകരിക്കുന്ന വായുവിൽ ഏതെങ്കിലും മൺ ചൊടി മുതലായ അശുദ്ധവായു ഉണ്ടാ

യിരുന്നതിനാൽ അവയെ അകത്തെയ്ക്കു ചെല്ലാതെ തടത്തു വളയുന്നു.ഇതുകൂടാതെ, നാഡിക മാർഗത്തിൽ ചുരുണ്ടുകിടക്കുന്ന ചില ചെറിയ എല്ലുകൾ ഉണ്ടു. വായു ഈ വഴിയായി ചെല്ലുമ്പോൾ അൽപ്പം ചൂട് പിചിക്കുന്നു. ഇത് നിമിത്തം,നിങ്ങൾ വായിൽക്കൂടി ശ്വസിക്കാതെ, നാസികമാർഗമായിട്ടുതന്നെ ശ്വസിക്കേണ്ടതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/81&oldid=170415" എന്ന താളിൽനിന്ന് ശേഖരിച്ചത്