താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൭൧

ത്ര ചേതനത്വമുണ്ടോ അത്രമാത്രമേ ഇന്ദ്രിയങ്ങൾക്കുമുള്ളു. ഉപനിഷത്തുകൾ ഇന്ദ്രിയങ്ങൾക്കു സാക്ഷാൽ ചേതനത്വമുണ്ടെന്നു പറയുന്നില്ല. അധിഷ്ഠാനദേവതകൾക്കു ചേതനത്വമുണ്ടെന്നു മാത്രമേ പറഞ്ഞിട്ടുള്ളു, അചേതനങ്ങളായ ദീപാദികൾക്കു പുറത്തിരിക്കുന്ന പദാൎത്ഥങ്ങളെ കാണിക്കുവാനുള്ള സാമൎത്ഥ്യമില്ലാതിരിക്കുന്നതുപോലെ ജഡങ്ങളായ ചക്ഷുരാദി ഇന്ദ്രിയങ്ങളും അചേതനങ്ങൾ തന്നെ. ഇന്ദ്രിയങ്ങളെ ചേഷ്ടിപ്പിക്കുന്നതു പഞ്ചവൃത്തിയോടുകൂടിയ പ്രാണനാകുന്നു. സൎവാവസ്ഥകളേയും അറിയുന്നതു പ്രാണനായതുകൊണ്ട്ആത്മത്വം യുക്തമാകുന്നു. ഞാൻ ശപ്പുള്ളവനാണ്, ദാഹമുള്ളവനാണ് എന്നുള്ള അനുഭവത്താലും പ്രാണമയനാകുന്നു ആത്മാവെന്നുള്ള വേദവചനത്താലും ആത്മത്വം പ്രാണനല്ലാതെ ഇന്ദ്രിയങ്ങൾക്കല്ല. ഇങ്ങിനെയുള്ള വാദംകേട്ട് മറ്റൊരു മതക്കാരൻ (മനആത്മവാദികൾ) പറയുന്നു. പ്രാണനെങ്ങിനെ ആത്മാവാകും? അതൊരു വായു മാത്രമല്ലെ? തുരുത്തിയിലെ കാറ്റുപോലെ പുറത്തും അകത്തും പോയിക്കൊണ്ടിരിക്കുന്നതല്ലാതെ ഹിതമാവട്ടെ അഹിതമാവട്ടെ ഒന്നും തന്നെ അത് അറിയുന്നില്ല. ചാപല്യമുള്ള പ്രാണൻ ജഡസ്വഭാവത്താലാണ് പ്രവൎത്തിച്ചുകൊണ്ടിരിക്കുന്നത്. ഉറക്കത്തിൽ പ്രാണനുണ്ടായിരുന്നിട്ടും മനസ്സ് അതറിയുന്നില്ലല്ലോ. മനസ്സിലെ സകല ജ്ഞാനങ്ങൾക്കും കാരണം, മനസ്സു സൎവ്വവും അറിയുന്നു, അതുകൊണ്ടു മനസ്സിന്നാകുന്നു ആത്മത്വം, ഒരിക്കലും പ്രാണനല്ല. ഞാൻ ചിന്തിച്ചു, ഞാൻ സങ്കല്പിച്ചു, ഞാൻ വികല്പിച്ചു എന്നുള്ള അനുഭവത്താലും "ആത്മാവുമനോമയനാകുന്നു" യുക്തം പ്രാണന്നല്ല. ഇങ്ങിനെയുള്ള മതത്തെ കേട്ട് മറ്റൊരു മതക്കാരൻ (ബൌദ്ധമതം) അതിനെ ദുഷിച്ചു പറയുന്നു. മനസ്സു ആത്മാവാകുന്നതെങ്ങിനെ? മനസ്സിനാൽ പ്രേരിതങ്ങളായ ഇന്ദ്രിയങ്ങൾ ഓരോന്നും പ്രവൎത്തിക്കുന്നതു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/76&oldid=207719" എന്ന താളിൽനിന്ന് ശേഖരിച്ചത്