താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശ്രീ

സൎവ്വവേദാന്തസിദ്ധാന്ത

സാരസംഗ്രഹം.
'അഖണ്ഡംസച്ചിദാനന്ദം അവാങ് മനസഗോചരം

ആത്മാനമഖിലാധാരം ആശ്രയേഭീഷ്ടസിദ്ധയേ       1

യദാലംബൊദരംഹന്തി സതാംപ്രത്യൂഹസംഭവം

തദാലംബേദയാലംബം ലംബോദരപദാംബുജം       2

വേദാന്തശാസ്ത്രസിദ്ധാന്ത സാരസംഗ്രഹഉച്യതേ

പ്രേക്ഷാവതാംമുമുക്ഷൂണാം സുബോധോപപത്തയേ'       3

അഖണ്ഡസച്ചിദാനന്ദമായും, വാക്കിന്നും മനസ്സിന്നും അഗോചരമായും, സൎവ്വാധാരമായും ഇരിക്കുന്ന പരമാത്മാവിനെ സൎവ്വാഭീഷ്ടസിദ്ധിക്കൊണ്ട് ഞാനിതാ ആശ്രയിക്കുന്നു. സത്തുക്കൾക്കു വിഘ്നകാരണമായ അജ്ഞാനത്തെ നശിപ്പിക്കുന്നവനായും, ദയാസിന്ധുവായുമിരിക്കുന്ന ശ്രീവിഘ്നേശ്വരമൂർത്തിയുടെ പാദപത്മങ്ങളെ നമസ്കരിച്ചു, സകല വേദാന്തശാസ്ത്രങ്ങളാലും നിശ്ചയിക്കപ്പെട്ട സിദ്ധാന്തസാരങ്ങളെല്ലാം സംഗ്രഹിച്ചു മുമുക്ഷുക്കൾക്ക് അനായാസേന തത്ത്വബോധമുണ്ടാവാനായി ഇതാ പറയുന്നു.

ഈ ഗ്രന്ഥം വേദാന്തശാസ്ത്രങ്ങളെ അനുസരിച്ചുള്ളതാകയാൽ ആ ശാസ്ത്രങ്ങൾ ശാസ്ത്രമൂലമെന്നു പറയപ്പെടുന്ന അനുബന്ധചതുഷ്ടയത്തെ പറയാം. ഇപ്രകാരം കൃപാവാരിധിയായ സൽഗുരുവാക്യം കേട്ടു മോക്ഷേച്ശുവായ ശിഷ്യൻ ചോദിക്കുന്നു. ശിഷ്യൻ:__അല്ലയോ ഗുരോ, അനുബന്ധചതുഷ്ടയം എന്നു വെച്ചാൽ എന്തെല്ലാമാണെന്നു വിവരിച്ചുപദേശിക്കേണം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/6&oldid=207755" എന്ന താളിൽനിന്ന് ശേഖരിച്ചത്