താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

വേണ്ടിമാത്രമാണ്. ജ്ഞാനകർമ്മങ്ങളുടെ ഐക്യത്തെ അതിൽ പറഞ്ഞിട്ടില്ല. അതുകൊണ്ടു നിത്യാനിത്യാവസ്തുവിവേകവും ഈഹാമുത്രാർത്ഥഫലഭോഗവിരാഗവും ഇല്ലാത്ത മൂഢന്മാർക്കാണ് കർമ്മോപാസനയുടെ ആവശ്യും. മോക്ഷേച്ഛയാൽ സർവ്വവും ത്യജിച്ച വിവേകികൾക്കു യാതൊരു കർമ്മവും ആവശ്യമില്ല.

    മോക്ഷേച്ഛയായദഹരേവവിരജ്യതേസൌ
    ന്യസസ്തദൈവവിഹിതോവിദുമുമുക്ഷോഃ
    ശ്രുത്യാതയൈവവരയാചാതതഃസുധീഭീഃ
    പ്രാമാണികോയമിതിചേതസിനിശ്ചിതവ്യഃ

മുമുക്ഷുവാനവന്നു ഇപ്പോൾ തീവ്രവൈരാഗ്യമുണ്ടാകുന്നുവോ അപ്പോൾ തന്നെ സർവ്വകർമ്മ സന്യാസം ചെയ്യേണ്ടതാണു വിഹിതമെന്നു വിദ്വാന്മാരും വേദവും തീർച്ചപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ബുദ്ധിമാന്മാർ ഇതുതന്നെ പ്രമാണമെന്നു നിശ്ചയിക്കേണ്ടതാണ്. അപരോക്ഷജ്ഞാനത്തിന്നു കർമ്മം സാധനമല്ലെന്നു വേദം നിഷേധിച്ചിട്ടുണ്ട്. വേദംകൊണ്ടോ തപസുകൊണ്ടോ കുടസ്ഥനായ എന്നെ കാണ്മാൻ കഴിയുന്നതല്ലെന്നു ശ്രീകൃഷ്ണഭഗവാൻ ഗീതയിലും പറഞ്ഞിരിക്കുന്നു. പ്രവൃത്തിയെന്നും നിവൃത്തിയെന്നും വേദം രണ്ടുവിധമായി പറഞ്ഞിട്ടുള്ളതിൽ പ്രവൃത്തികൊണ്ട് നിവൃത്തികൊണ്ടു മോക്ഷവുമാണു പറഞ്ഞിരിക്കുന്നത്. അതിനാൽ മോക്ഷച്ഛുക്കൾ കർമ്മസന്യാസത്തെ ചെയ്യുന്നതല്ലാതെ ജ്ഞാനകർമ്മങ്ങൾ രണ്ടും ഒന്നായി അഭ്യസിക്കരുത്. ജ്ഞാനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കർമ്മത്തെ ത്യജിക്കാതെ കഴിയുന്നതല്ല. കർമ്മം ഇഷ്ടസാധനമാണെന്നു വിചാരിച്ച് മുമ്പിൽ സ്വീകരിച്ചിരുന്നാലും ആ കർമ്മത്തിന്റെ നശ്വരതയേയും ഹീനതയെയും അറിഞ്ഞതിന്നു ശേഷം ആ കർമ്മത്തിൽ ആർക്കെങ്കിലും അഭിരുചിയുണ്ടാകുമോ? ഉപരതി എന്ന വാക്കിന്റെ അർത്ഥം തന്നെ ആദ്യം അനുഭവിച്ച വിഷയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/34&oldid=207185" എന്ന താളിൽനിന്ന് ശേഖരിച്ചത്