ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കോ:-രാ:- (ചൂടിയ്ക്കുന്നു) പുഷ്പത്തിന്റെ ഭംഗി ഇപ്പോഴെ പൂർണ്ണമായുള്ളു.
ഭു:-ദാ:- (പുഷ്പമറുത്ത്, അതു നോക്കി സന്തോഷിച്ചുംകൊണ്ട്.)
ഗീതം ൨. ഇംഗ്ലീഷ് നോട്ട് - ആദിതാളം.
ഖണ്ഡങ്ങൾ.
ഭു:-ദാ:- സരസിജാക്ഷി!കാൺകനീ സുമവികാസശോഭയെ,
പരിചൊദിന്നി ത്തരുണമതിലിന്നനുഭവിയ്ക്കാതായിടിൽ
അതി കഷ്ടം! പരിമളം നശിച്ചുപോകില്ലെ?
സാര:- പ്രാണനാഥാ! “സാര”യാമി ക്കസുമവല്ലി നിന്നുടെ
പ്രാണ സ്നേഹ വാരിയിൽ വളർത്തിടുന്നതാകയാൽ
അതു വാടാ, ഗന്ധം നശിക്കാ, ദീനവത്സലാ!
ഭു:-ദാ:- വാരണ ഗാമിനി മൌലിയായി പാരതിൽ,
“സാര”യെന്ന ചാരുനാം പൂണ്ട ഭുവനസുന്ദരി!
എന്നു നിന്നധരാമൃതം പാനം ചെയ്പൂ ഞാൻ?
സാര:- പരമബന്ധുകരുണയാൽ നിൻ ചരണസേവ ചെയുവാൻ
പരിചൊടിന്നി ധരണി തന്നിലുടനെ സാദ്ധ്യമായ്‍വരും
അതിനില്ല ഹേ! വാദമിന്നെൻ പ്രിയനെ ചേർന്നിടാം.
ഭു:-ദാ:- ഹേ! സാരജ്ഞേ! നിന്നോടുകൂടു സംഭാക്ഷണം ചെയ്തിരിയ്ക്കുന്നതിൽ
തന്നെ എത്ര സന്തോഷം ഞാൻ അനുഭവിയ്ക്കുന്നു.
സാര:- ശരി. അത് എനിയ്ക്കും അനുഭവമാണല്ലോ.
പ്രാണേശാ! ശിവയോഗം വായിച്ചു കഴിഞ്ഞു ഇനി നമ്മെ എന്തുവായിപ്പിയ്ക്കുമോ?
ഭു:-ദാ:- ആചാർയ്യർ വന്നാൽ അറിയാം.
നമ്മുടെ പൂർവ്വീകന്മാർ ആത്മീകക്ഷേമത്തിന്നായി എഴുതിയിട്ട ഗ്രന്ഥങ്ങൾക്ക് അറ്റമുണ്ടോ?
സാര:- അറ്റമില്ലാതെ എഴുതിയിട്ടിട്ട് എന്താണു ഫലം? ഇത്രയൊക്കെ
ഉണ്ടായിട്ടും ആയിരത്തിൽ ഒരാളെങ്കിലും ഇവയുടെ തത്വം
ഗ്രഹിച്ച് ആത്മരക്ഷ ചെയ്യുന്നില്ലല്ലോ?
ഭു:-ദാ:- പരമാർത്ഥം തന്നെ. നാൾ മുഴുവൻ ജപത്തിലും ദ്ധ്യാനത്തിലും
കഴിച്ചുപോന്ന ഇന്ത്യാവാസികൾ ഇക്കാലം ഈ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.