ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
68
ചരണങ്ങൾ.
ശേഷയന ഭൂതലത്തിൽ ഭൂഷയായ് വിലസിടും.
ഭാസുരാംഗിമണിയാമെന്റെ സാരയെങ്ങുശങ്കരാ! മേദിനി
കാതരാക്ഷി സാരതന്നെ ആശയോടെ യജ്ഞസാ
കൈതവേനകൊണ്ടുപോയ പാതകരിലൊന്നവൻ മേദിനി
ഇവൻ കുതിരക്കാരൻ തന്നെ സംശയമില്ല. എന്റെ ആ
ത്മപ്രിയയെ ആ മുറിയിൽ പൂട്ടിയിട്ടിട്ടുണ്ടായിരിക്കാം. പൂട്ടു വലി
ച്ചു നോക്കട്ടെ. (വലിച്ചു നോക്കുന്നു.)
മുറു:__ (ആവിയിടുന്നു)
ഭു:__ദാ:_ (പൂട്ട് വിട്ട്) ഓ! ഹോ! ഉറങ്ങുന്നില്ലയോ ? അ
ധികം ശബ്ദമുണ്ടാകാഞ്ഞത് നന്നായി. (ശബ്ദമില്ലാതെ കിട
ക്കുന്നു)
മുറു:__ശാമി! ശാമി! (കൈകാൽ കുടഞ്ഞുകൊണ്ട്) അമ്മാ! ഇ
ന്നും തുങ്കിയറയാ.
മുറു:__ഇന്ത പിത്തളാട്ടമാ! അതു വേണ്ടാമമ്മാ!
ഭു:__ദാ:_(എഴുന്നേറ്റ്) എന്തടാ! അമ്മാ കമ്മാ എന്നു പറയുന്നതു്.
മുറു:_ (എഴുന്നേറ്റ് ഗോസ്സായിയുടെ മുമ്പിൽ പരിഭ്രമിച്ചു നിൽക്കുന്നു )
ഭു:__ ദാ:_ എന്തടാ മിഴിച്ചു നോക്കുന്നത്?
മുറു:__ അടെ കിട എൻട്ര ആരെ കൂപ്പിടറത് ? ഇങ്കെ പടുത്തി
രുന്ത പെമ്പുള്ളയെങ്കെ ശൊല്ലു ? നല്ലത്.
ഭു:__ദാ:_എന്തെട പറയ്! ഏതു പെണ്ണടാ? എന്തു പെന്നടാ? ക
തകകു തുറന്ന് നോക്ക്. (സത്രത്തിലെ മുറി കാട്ടുന്നു)
മുറു:__നീ അവളെ ഉള്ളൈ ശാത്തി പോട്ടിയാ? അപ്പടി ശൊ
ല്ലു (വാതിൽ തള്ളുന്നു) ഓ! ഹോ!പൂട്ട് പൊട്ടിക്കതാ. ശാ
വി കൊടയ്യാ.
ഭു:__ദാ:_ എന്ത് ചാവി, ഏതു ചാവിയെടാ? (ആത്മഗതം)
പ്രാണസഖി ഇവനെ പറ്റിച്ചു പോയ്ക്കളഞ്ഞു സംശയമില്ല.
അവൾ എന്നെ തിരഞ്ഞു നടക്കുന്നുണ്ടായിരിക്കാം കഷ്ടമേ
കഷ്ടം!

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.