ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
42
രത്ന:_(ഗൌരവത്തോടെ) എന്താണ് ഭാണ്ഡത്തിൽ ?
ശേട്ടു:_ (തിരിഞ്ഞും മറിഞ്ഞും നോക്കി ഭാണ്ഡമഴിച്ചു നിലത്തി വെച്ചുകൊണ്ട്) എന്താ 'രത്നം' മനസ്സിലായില്ലേ?
രത്ന:_ ഓ ഹോ രത്നം വില്പാനുണ്ടോ ? കാണിയ്ക്കു .
ശേട്ടു:_(രത്നങ്ങൾ എടുത്തു വെയ്ക്കുന്നു) അതെല്ലാ 'മുത്തെ' അറിഞ്ഞില്ലെന്നുണ്ടോ?
രത്ന:_ മുത്തു നോക്കിയാലല്ലാതെ അറിയുമോ?
ശേട്ടു:_വൈരം !എന്താണ്?
രത്നം:_നല്ല വൈരമാണെങ്കിൽ എടുക്കു.
ശേട്ടു:_എന്താ 'മാണിക്യം'
രത്നം:_മാണിക്യവും ഉണ്ടോ? ശരിയായ മാണിക്യം ഉപയോഗിയ്ക്കുന്നതിൽ നാഗകോപമുണ്ടാകും ;അതിനാൽ അതു വേണ്ടാ.
ശേട്ടു:_(ആത്മഗതം) ഇവൾക്ക് എന്നെ മനസ്സിലായതേയില്ല ഹാ കഷ്ടം! മുമ്പു പറഞ്ഞതെല്ലാം എവിടെ?'സ്ത്രീണാഞ്ചചിത്തം '(പ്രകാശം) പാരാണനാഥേ! നേരംപോക്കു പറകൊല്ല. ഒളിച്ചുപോകാ൯ നല്ല തരമാണിതു്.
രത്ന:_ഒളിച്ച് പോവാനോ? ഞാനോ? ശോട്ടുവിന്റെകൂടെയോ?
ശേട്ടു :_(പരിഭ്രമിച്ചു വ്യസനത്തോടെ) അല്ല . അല്ല അമൃതെ! ഞാ! ഞാ൯ നിന്റെ കോമളരാജ൯ .
രത്ന :_അസബന്ധം പറയരുതു്. പോ പുറത്ത്. ആരവിടെ ?
ശേട്ടു:_ത ത തങ്കമേ! അ അ അമാന്തിയ്ക്കരുതേ. ര ര രക്ഷിക്കണേ. (നമസയ്ക്കുന്നു)
രത്ന:_ (രത്നങ്ങൾ കൈവശപ്പെടുത്തുന്നു) വേഗം പൊയ്ക്കോ.
സേവക൯ :_ (പ്രവേശിയ്ക്കുന്നു) ആവശ്യമെന്തോ?
രത്ന:_ ഈ ഭ്രാന്തനെ പിടിച്ചു തല്ലിവിട്ടേയ്ക്ക (പോകുന്നു)
സേവ:_ വാടാ (തള്ളുന്നു)
ശേട്ടു:_ അയ്യയ്യോ! പ്രാണശ്വരി !നീയോ ഈ വിധം കാണിയ്ക്കുന്നത്!
സേവ:_വായ മൂടെടാ .(ഇടിയ്ക്കുന്നു)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.