ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
40
കൂടി ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഹാ! കഷ്ടം!
ഗീതം ൩൬. യതുകുലം കാമോതരി-----തൃപട-
പല്ലവി.
രാജ്ഞിഃ__വേദകാമ്പേ! ഇമ്പമോടി ദമ്പതി മാരുടയോടൽ
സാദരം തീർത്തുനീ രക്ഷ ചെയ്.
അനുപല്ലവി.
ഇന്നുവരെ ചെയ്തില്ലെ ഒന്നുപോലും ദുഷ്കർമ്മങ്ങൾ
മനസാ വാചാ കർമ്മണാ. (വേദ)
ചരണം.
പ്രീതിയുള്ള പുത്രിമാരെ കന്നടൻ മതിയിനിന്നു
കാത്തുകൊൾ, നാഥാ! കാത്തുകൊൾ. (വേദ)
അ_രാഃ___ഹാ പ്രാണനായികേ! തത്വമെല്ലാം പോയോ? നമ്മു
ടെ പദവിയ്ക്കു് ഇതു പോരായ്മയാണു്.
മന്ത്രി;__ഹേ സ്വാമി! പന്തി സമേതം അല്പനാൾ ഈ കൊങ്ക
ണ രാജധാനിയിൽ വസിയ്ക്കുവീൻ. കന്നടരാജാവിനെ അപ
ജയപ്പെടുത്തുവാൻ ഞാൻ പ്രയാസം കണ്ടിട്ടില്ല.
അ_രാ:__അപ്രകാരമാവാം.
ഗീതം ൩൭. ഭൈരവീ--ആമിതാളം.
പല്ലവി.
സങ്കടം തീർത്തീടും ശങ്കരൻ ദുമലിൽ
അനുപല്ലവി.
മംഗളമേകിടും മന്ത്രീന്ത്രാ! മേലിൽ
ചരണങ്ങൾ.
ദുഖസുഖങ്ങൾ തൻ സംഭവം പാർത്താൽ
ഒക്കും പകൽ രാവീ രണ്ടിന്
വേണ്ടും യത്നം തഥാ ചെയ്തെന്നാൽ
ഇണ്ടലകന്നു പോം പണ്ടേ പോൽ വാഴാം.
എന്നാൽ നാം പിരിയുക.
മന്ത്രി___സ്വാമിൻ! (നംസ്കരിച്ചുകൊണ്ടു പോകുന്നു)
(രാജാവും രാജ്ജിയും പോകുന്നു.)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.