ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സാരഞ്ജിനീപരിണയം.
________________________
ഒന്നാം ഖണ്ഡം.
നന്ദി.
ഏവൻദ്രൌപദിതന്നെനൂറ്റുവർബലാൽ വസ്ത്രംപിരിയ്ക്കും വിധൊ
നീവിമോചനമാനഹാനിയണയാരുഞ്ചാതെരക്ഷിച്ചു
സേവിപ്പോരുടെസർവ്വസങ്കടമുടൻതീർക്കുന്നൊരാസ്വാമിയെൻ-
ദേവൻനിങ്ങളിലൊക്കയുംകരുണയെച്ചെയ്യട്ടെഎല്ലായ്പൊഴും.
::::::::::::::::::::::
അങ്കം 1.
-------
രംഗം ൧. അനന്തശയനരാജാവിന്റെ അരമനം.
പട്ടാളക്കാരൻ - ( പാറാവു കൊടുക്കുന്നു. )
( കർട്ടൻ പൊന്തുന്നു.)
ഗീതം ൧. ബിഹാക് – ആദിതാളം.
പല്ലവി.
ജഗദീശാ: നിൻപദം സന്തതം ദാസൻ കൂപ്പുന്നേൻ.
അനുപല്ലവി.
അനന്ത ശയന രാജനുടയ കരുണയാലവം
അനു ദിനം ക്ഷേമമായ് ജനം വാസം ചെയ്യുന്നു. ( ജഗ )
ചരണം.
അധിക മധികം തേജസ്സോടിനി മേലും ഭൂമിയിൽ
ആധിയേതും ബാധിയാ തീശാ! കാത്തു പോരുവാൻ, ( ജഗ )
ബ്രാഹ്മണൻ - (പ്രവേശിയ്ക്കുന്നു.)
പട്ടാ:- ആരാണത്? നില്ലവിടെ.
ബ്രാഹ്മ:- 'നില്ല് ' എന്ന് ഏകവചന പ്രയോഗമോ നമ്മുടെ
നേരെ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.