Jump to content

താൾ:Sarada.djvu/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടില്ല. അതുകൊണ്ട് ആ വാക്കുകൾ ഉപയോഗിക്കുന്നതിൽ അബദ്ധങ്ങൾ ഉണ്ടെങ്കിൽ അതു മാപ്പു തരണം. എനിക്കു് ഈ ആക്ടിന്റെ 42-ം വകുപ്പിന്റെ അർത്ഥം എന്താണെന്നു പറഞ്ഞു മനസ്സിലാക്കിത്തരണം.

രാ:- (കണ്ടൻമേനോൻ പറഞ്ഞ ഓരോരോ ലാറ്റിൻ വാക്കിനുവന്ന ചിറി എല്ലാം ചിറിച്ചു കഴിഞ്ഞതിന്റെ ശേഷം) ശരി. കണ്ടന്മാമനോടു് 42-ം വകുപ്പിന്റെ അർത്ഥം എന്താണെന്നു പറഞ്ഞുതരാം.

ഈ ആക്ട് എല്ലാ ആക്ടുകൾപോലെയല്ല. ഇതിൽ അന്തർഗ്രച്ചിട്ടുള്ള വ്യവഹാരങ്ങളും എല്ലാ വ്യവഹാരങ്ങൾപോലെയല്ല. സിവിൽശാസ്ത്രസംബന്ധമായ എല്ലാ വ്യവഹാരങ്ങളും സൂക്ഷ്മത്തിൽ ഗതി ഒന്നുപോലെ തന്നെയാണെങ്കിലും അതിന്റെ ഫലങ്ങൾക്കു ഭേദങ്ങൾ കാണാം. അതിനു സംശയമില്ല. എന്നാൽ നുമ്മൾ ഇപ്പോൾ കിട്ടാൻ അപേക്ഷിച്ചിട്ടുള്ള വിധി ചിലവു പിരിച്ചു കിട്ടുവാനാകുന്നു. ആ വ്യവഹാരം അതുമാതിരിതന്നെയിരിക്കുന്നതും അതിനു് അപ്പോൾ പ്രത്യേകനിവൃത്തി ആക്ടിന്റെ സംബന്ധം ഇല്ലാത്തതും ആകുന്നു. 42-ം വകുപ്പ്. ഒരുത്തനു് സിദ്ധിക്കേണ്ടതായ അവകാശങ്ങളേയോ സ്ഥാനമാനങ്ങളേയോ സിദ്ധിക്കാതിരിക്കുമ്പോഴോ, സിദ്ധിച്ചിരിക്കുന്നതിന്മേൽ വല്ല ന്യൂനതയോ അപകടമോ വരുമ്പോഴോ ഉപയോഗിക്കേണ്ടതായ ഒരു വകുപ്പാണു്. ഇപ്രകാരം കൊടുക്കുന്ന വ്യവഹാരത്തനു് പത്തുറുപ്പിക മാത്രമാണ് റവന്യു സല. എന്നാൽ ഈ വ്യവഹാരത്തിൽ മറ്റൊരു സംഗതിയും നിവൃത്തിയായി ചോദിപ്പാൻ പാടില്ല. ഇതു തീർച്ചയായ ഒരു സംഗതിയാണു്. എല്ലാ വ്യവഹാരങ്ങൾക്കും എഡ്ജക്ടീവ് കോസ് എന്ന സാധനങ്ങൾ ഉണ്ടാവാം. അതു നിമിത്തം ആ വ്യവഹാരമാണെന്നു സങ്കല്പിക്കരുത്. ഇതാണു് ഈ കാര്യത്തിൽ നിങ്ങൾ പറയുന്നതു് തെറ്റാണെന്നു് ഞാൻ പറയുന്നതു്. ശാരദാ എന്ന കുട്ടിയുടെ അമ്മ പൂഞ്ചോലക്കര കുടുംബത്തിലെ അവിഭക്തയായ ഒരു സ്ത്രീയാണെന്നു് വരുത്തേണ്ടത് നുമ്മൾക്ക് ആവശ്യം സിദ്ധാന്തമായിട്ടുള്ള കാര്യമാണു്. അതുപ്രകാരം തന്നെ പൂഞ്ചോലക്കര എടത്തിലെ സ്വത്തിന്റെയും മറ്റും സ്ഥിതികളെപ്പറ്റി തെളിയിക്കുന്നതായിട്ടുള്ള തെളിവും കൊടുക്കണം. അവർ ഈ രണ്ടു സംഗതികളേയും നിഷേധിക്കുന്നുണ്ടെങ്കിൽ മാത്രമാണു് അതു വേണ്ടതു്. ഇതിൽ ഒരു സംഗതി അന്യോന്യമുള്ള ബന്ധത്തെക്കുറിച്ചു് ഇപ്പോൾതന്നെ അവർ കഠിനമായി നിഷേധിച്ചിരിക്കുന്നു. അതുകൊണ്ടു് ആ സംഗതി വെടിപ്പായി തെളിയിക്കണം. മറ്റേ സംഗതി ആവശ്യമുണ്ടെങ്കിൽ അതും തെളിയിക്കണം. ഈ രണ്ടു സംഗതിയും പൂർണ്ണമായി തെളിയിച്ചാൽ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/165&oldid=169803" എന്ന താളിൽനിന്ന് ശേഖരിച്ചത്