Jump to content

താൾ:Sarada.djvu/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ഞാൽ അതുകൂടി അനാവശ്യമായിട്ടുള്ളതാണെന്നു അറിവാൻ കഴികയില്ലെന്നു നിങ്ങൾ പറഞ്ഞാലോ.

രാ :- അതെല്ലാം ശരി തന്നെ. കണ്ടന്മാമൻ സിവിൽകാര്യം ശീലിച്ച കാലത്തു ഞാൻ ജനിക്കുകകൂടി ഉണ്ടായിട്ടില്ല. ഞാൻ കണ്ടന്മാമനു കാര്യം അറിഞ്ഞുകൂടാ എന്നല്ല പറഞ്ഞത്. കണ്ടന്മാമനെപ്പോലെ കാര്യത്തിനു് അത്ര പ്രാപ്തിയായിട്ട് പുറമേ ഒരാളെ ഈ സ്ഥിതിയിൽ അന്വേഷിച്ചാൽ കിട്ടുമോ എന്നു സംശയമാണ്. എന്നാൽ ഈ റില്ലി ആക്ട് ചിലവിനു വാങ്ങി കിട്ടേണ്ടുന്ന വ്യവഹാരവുമായി യാതൊരു ബന്ധവുമില്ല , അത് അസംബന്ധമായി ആരോ ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവർ നിങ്ങളെ പറഞ്ഞ് മനസ്സിലാക്കിയിട്ടുള്ളതാണ്. ഇപ്പോൾ അതിന്റെ ഭേദങ്ങളെ വെളിവായി പറയുമ്പോൾ കണ്ടന്മാമൻ സമ്മതിക്കും.

കണ്ടന്മേനോൻ :- (സന്തോഷത്തോടുകൂടി) അതാണ് വേണ്ടത്. ഇംഗ്ലീഷ് പഠിച്ച കാര്യത്തിനു പ്രാപ്തന്മാരായി വന്നാൽ അവർ ചെയ്യേണ്ടുന്നത് താന്താങ്ങൾക്കു ബുക്കിൽനിന്നു കിട്ടുന്ന അറിവുകളെ ബുക്കില്ലാത്ത നാട്ടുകാർക്ക് പറഞ്ഞുകൊടുക്കുകയാണ്. പലേ സംഗതികളിലും എനിക്ക് ഈ വിധമായ അറിവുകൾ കിട്ടീട്ടുണ്ട്. പഠിപ്പുള്ള നിങ്ങളെ ചിലരേപ്പോലെയുള്ള ആളുകൾ ഓരോരോ സംഗതിവശാൽ പറയുമ്പോൾ കേട്ടു മനസ്സിലാവുന്നില്ലെങ്കിൽ ചോദിച്ച് ഈ വക സംഗതികളെ മനസ്സിലാക്കി വരാറും അതു പറഞ്ഞു തരുന്നവർ വളരെ സന്തോഷിച്ച് പറഞ്ഞുതരാറുമുണ്ട്. ഇതുപ്രകാരം 'ബോണാപിട്ട്' എന്ന വാക്കിന്റെ അർത്ഥവും 'മേലാപിട്ട്' എന്നുള്ള വാക്കിന്റെ അർത്ഥവും ഹൈക്കോടതിവക്കീൽ ബങ്കാറയ്യൻ അവർകൾ എനിക്കു പറഞ്ഞു മനസ്സിലാക്കി തന്നിട്ടുള്ളതാണ്.

രാ :- (ചിരിച്ചു കുഴങ്ങിക്കൊണ്ട്) ഇതിന്റെ അർത്ഥം മനസ്സിലായിട്ടുണ്ടോ ? കേൾക്കട്ടെ.

ക :- നിശ്ചയമായിട്ടും അറിയാം. മുമ്പെ പറഞ്ഞ 'ബോണാപിട്ട്' നല്ല കാര്യത്തെ സൂചിപ്പിക്കുന്നു. പിന്നെ പറഞ്ഞ 'മേലാപിട്ട്' ചീത്ത കാര്യങ്ങളെ സൂചിപ്പിക്കുന്നു. പിന്നെ കുറെ ദിവസം മുമ്പേ ഈ കർപ്പൂരയ്യൻ സ്വാമിയുടെ മഠത്തിൽവെച്ച് ഒരു കാര്യത്തൽ "രസചൂടികെട്ടി "ന്റെ തടസ്ഥമുണ്ടെന്നു് ഒരു ഭാഗത്തു വാദമായിരുന്നു. അന്നു് അവിടെ വെച്ച് കർപ്പൂരയ്യൻ "രസചൂടിക്കെട്ടി" നെ കുറിച്ച് വെടിപ്പായി എനിക്കു പറഞ്ഞു തന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/163&oldid=169801" എന്ന താളിൽനിന്ന് ശേഖരിച്ചത്