താൾ:Sarada.djvu/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു് ഈ കത്തിലെ സംഗതി പ്രത്യേകം പിൻതാങ്ങുന്ന ഒരു വ്യവഹാരസംഗതിയായി തീരുമെന്നു പറഞ്ഞു ഘോഷിച്ചു.

രാമവർമ്മൻ തിരുമുല്പാട് :- എനിക്ക് ഈ കത്തിൽ പറയുന്ന സംഗതി ഭോഷ്ക്കാണെന്നുള്ളതിലേക്കു യാതൊരു സംശയവും ഇല്ല. കല്യാണി ഇവിടെ നിന്നു പൊയ്ക്കളഞ്ഞത് അറിയാത്ത പേർ ഒരു മുപ്പത്തഞ്ചു വയസ്സിന്നു മീതെ ആരെങ്കിലും ഈ രാജ്യത്തു ഉണ്ടാവുമോ എന്നു ഞാൻ സംശയിക്കുന്നു. പിന്നെ കല്യാണി ബൌദ്ധസ്ത്രീയല്ലെന്നു പരബോദ്ധ്യമല്ലെ? ഇതിനു വൈത്തിപ്പട്ടർ സാക്ഷിയായി ഇപ്പോഴും ഇരിക്കുന്നുവല്ലൊ?

കണ്ടന്മേനോൻ:- വൈത്തിപ്പട്ടരുടെ കാര്യം അത്ര ഉറയ്ക്കേണ്ട. അയാൾ പണം കിട്ടിയാൽ ഏതു പുറവും എങ്ങിനെ എങ്കിലും ലപിഡൻസ് കൊടുക്കും.

രാമവർമ്മൻ തിരുമുല്പാടു്:- അങ്ങിനെ നീ പറയുന്ന ലപിഡൻസ് കൊടുത്താൽ അങ്ങിനെ എന്തെങ്കിലും പറഞ്ഞാൽ അയാൾ കുടുങ്ങിപ്പോകും. നോം എല്ലാവരും കൂടി ഒന്നിച്ചല്ലെ അയാളുടെ ഗ്രാമത്തിൽ നിന്ന് രാമന്മേനോനേയും കുട്ടിയേയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നതു്. ഇതെന്തൊരു കഥയാണു്. ഇല്ലാതാക്കുവാൻ ആ പട്ടുരുമേലൊ മറ്റാരാലോ കഴിയുമോ?

കണ്ടന്മേനോൻ:- അങ്ങിനെ പറയേണ്ട. ഇതു് ഒരു ജഡ്ജിക്കു ബോദ്ധ്യം വന്നു ഓപ്യം ആവണ്ടുന്ന കാര്യമാണു്. ജഡ്ജിമാർക്കു ലപിഡൻസ് അല്ലാതെ മറ്റെന്താണുള്ളതു്. എന്നാൽ നമ്മുടെ ഇപ്പോഴത്തെ മൂപ്പർക്കു് (ബകരാക്ഷസൻ എന്നു് രാമവർമ്മൻ തിരുമുല്പാടു് മൂന്നാം അദ്ധ്യായത്തിൽ പറഞ്ഞ ആൾ) ഇതൊന്നും വേണ്ടാ. എന്തു് ലിപിഡൻസ് കൊടുത്താലും തരക്കേടില്ലാ. അവിടെ പണം മാത്രം ശരിയായി കിട്ടണം. എന്നാൽ മറ്റു ജഡ്ജിമാർ ഈ കാര്യത്തെക്കുറിച്ച് വിചാരണ ചെയ്യുമ്പോൾ ലപിഡൻസ്സ് നോക്കി കോഡ്ഢീസ്സ് പ്രകാരം ഓപ്യം ഉണ്ടാവുന്നതല്ലാതെ മറ്റ് അവർക്ക് എന്തു നിവൃത്തി. ആ വക സ്ഥലങ്ങളിൽ വൈത്തിപ്പട്ടരുടെ ലപിഡൻസ്സ് നമുക്ക് വളരെ ആവശ്യമുള്ളതാണു്.

രാമവർമ്മൻ തിരുമുല്പാടു്:- നിന്റെ ലപിഡൻസ്സുകൊണ്ടു ബുദ്ധിമുട്ടായി. എന്നാൽ വൈത്തിപ്പട്ടരെ പിടിക്കുക. അത്രതന്നെ. എനിക്കു ഈ കാര്യത്തിൽ വൈത്തിപ്പട്ടരുടെ പ്രകൃതത്തിലും പ്രവൃത്തിയിലും കുറെ സംശയം ഉണ്ടു്. ഇവിടെ താമസിച്ചിരുന്ന കൃഷ്ണനിൽ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/146&oldid=169782" എന്ന താളിൽനിന്ന് ശേഖരിച്ചത്