കേരളീയർക്കു സുപരിചിതമായിട്ടുള്ള "നാഗാനന്ദം"നാടകത്തിലെ ഇതിവൃത്തം കൊണ്ടു ആറുസർഗ്ഗങ്ങളുള്ള ഒരു ചെറുകാവ്യമായി വി.ഐ.ഉണ്ണിപ്പാറൻ വൈദ്യരവർകൾ രചിച്ചിട്ടുള്ളതാണു പ്രസ്തുത പുസ്തകം. സത്യത്തിന്നു ഹരിശ്ചന്ദ്രനെന്നപോലെ ജീവകാരുണ്യത്തിനു "ജീമൂതവാഹനൻ" ഉത്തമദൃഷ്ടാന്ത പാത്രമാണെന്നു നാഗങ്ങളുടെ രക്ഷക്കു വേണ്ടി ആത്മത്യാഗം ചെയ്ത ആ മഹത്മാവിന്റെ ദിവ്യചരിത്രം വായിച്ചിട്ടുള്ളവർക്കെല്ലാം അറിയാമല്ലൊ. കാവ്യകാരൻ നാഗാനന്ദത്തെയല്ല പുരാണത്തെയാണു് അധികം ആശ്രയിച്ചിട്ടുള്ളത്. ശബ്ദാർത്ഥഭംഗികൾ, അലങ്കാരപ്രയോഗം, ആശയപൗഷ്കല്യം മുതലായ ഗുണങ്ങളാൽ ഈ ചെറുകാവ്യം സർവ്വത്ര പ്രശോഭിതമാണ്. എല്ലാപദ്യങ്ങളും ഒരുപോലെ ഗുണമിളിതമാകയാൽ ദൃഷ്ടാന്തപദ്യങ്ങൾ എടുത്തുകാണിക്കേണ്ട ആവശ്യം കാണുന്നില്ല. കുമാരനാശാന്റെ അനന്തരഗാമിയായി തീരുവാനവകാശം കാണുന്ന ഈ കവിയുടെ സർവ്വസാഹിത്യ പരിശ്രമങ്ങളും സഫലമായിത്തീരട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
(1925 ഓക്ടോബർ 28-നു സുപ്രഭാതം പുസ്തകം 6.ലക്കം 16)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |