താൾ:Sahithyavalokam 1947.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃതജ്ഞതാപ്രകടനം ൩൨൧


         ഈ  സമ്മേളനത്തിന്റെ  വിജയത്തിനു  നിർവഹണസമി

തിയെ സഹായിച്ചിട്ടുള്ളവർ അനേകരാണ്. ഓരോരുത്തരു ടേയും പേര് ഇവിടെ എടുത്തുപറയുക സാദ്ധ്യയമല്ല. അവ രോടെല്ലാം ഞങ്ങൾ കൃതജ്ഞരാണ്. സമ്മേളനത്തിന് ഈ കലാലയശാലകൾ അനുവദിച്ചുതന്ന കോളേജ് ഭാരവാഹി കളോടും, കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇവിടെ വേണ്ട സേവനകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഭാഷാഭടസമിതി അംഗ ങ്ങളോടും, അവർക്കളോടു പ്രത്യേകിച്ചും, ഇവിടെ നടന്ന വിവിധപ്രദർശനങ്ങളിൽ പങ്കെടുത്ത എല്ലാ സഹൃദയരോടും, ഞങ്ങൾ അതീവ കൃതജ്ഞരായിരിക്കുന്നു.

   കാർയ്യദർശി  എന്ന  നിലയിൽ  എനിക്ക്  ഒരു  വാക്കുകൂടി

പറയേണ്ടതുണ്ട്. നിർവ്വഹകസമിതി അംഗങ്ങളും അല്ലത്തവരുമായി പലരും ഞങ്ങളോട് ആദ്യന്തം സഹകരിച്ചു പ്രവ ർത്തിച്ചിട്ടുണ്ട്. സ്വാഗതസംഘാംഗങ്ങളെ ചേർക്കുക, സംഭാവ നപിരിക്കുക മുതലായ കാർയ്യങ്ങളിൽ, നിർവ്വഹണസമിതിക്കു പുറമേ, മെ. കെ. ജെ. അലക്കസാണ്ടർ, രവിയപ്പൻതമ്പുരാൻ, ഉണ്ണിയനുജൻ രാജാ, ഇ. വി. അബ്രാഹം, കെ. എസ്. കൃഷ്ണപിള്ള, വി. രാമൻകുട്ടി, ശ്രീമതി ഏ. സത്യഭാമ മുത ലായ ഭാഷാപ്രേമികൾ മഹത്തായ സേവനം ച്ചെയ്തിട്ടുണ്ട്. അവരോടു ഞങ്ങൾക്കുള്ള കൃതജ്ഞത അപരിച്ഛേദ്യവുമാണ്.

  ഒരിക്കൽക്കുടി  എല്ലാവർക്കും  ഹൃദയപൂർവ്വമായ  കൃതജ്ഞത.

സമസ്തകേരളസാഹിത്യപരിഷത്ത് സർവ്വോൽക്കർഷേണ വർത്തി ക്കുമാറാകട്ടെ!













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/332&oldid=169175" എന്ന താളിൽനിന്ന് ശേഖരിച്ചത്