താൾ:Sahithyavalokam 1947.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൮ ഉപസംഹാരസമ്മേളനം

തിവേണം. അതുകൊണ്ടാണു് പ്രമേയങ്ങൽ പാസാക്കുന്നതു് പരിഷദംഗങ്ങളുടെ യോഗത്തിൽ വെച്ചാകട്ടെ എന്നു തീരു മാനിച്ചതു്. എന്നാൽ, പരിഷത്തു് എന്തു ചെയ്യുവാൻ പോ കുന്നുവെന്നു ബഹുജനങ്ങളും അറിഞ്ഞിരിക്കേണ്ടതായതുകൊ ണ്ടാണു് പാസാക്കപ്പെട്ട പ്രമേയങ്ങൾ ഇവിടെ വായിച്ചതു്.

   അടുത്തകൊല്ലം പ്രധാനമായി ഞങ്ങൾ ഉദ്ദേശിച്ചിട്ടു

ള്ളത് ഒരു അഖിലകേരളഗ്രന്ഥശാല സ്ഥാപിക്കണമെന്നാ ണു്. അതു വിജയോന്മുഖമായ ഒരു പ്രസ്ഥാനമായിരിക്കു മെന്നു ദീർഘദർശനം ചെയ്യുവാൻ എനിക്കു ധൈർയ്യം തോന്നു ന്നു. കാരണം, ആ അഭിപ്രായം രൂപമെടുത്തപ്പൊഴേക്കുതന്നെ അതിന്റെ പ്രാരംഭച്ചെലവിലേക്കായി 350ക. പ്രിൻസി പ്പാൾ മി; പി. ശങ്കരൻനമ്പ്യാരും, 500ക. ശ്രീമാൻ ടി. സുധാകരമേനോൻ എം. എസ് സി. യും വാഗ്ദാനംചെയ്തു കഴിഞ്ഞിരിക്കുന്നു. (ഹസൂതാഡനം.)ഇനിയും പലരും ഇക്കാ ർയ്യത്തിലേക്കു കൈയയച്ചു ധനസഹായം ചെയ്യുവാൻ ഉണ്ടാ കുമെന്നാണു് എന്റെ വിശ്വാസം.

   വാസ്തവത്തിൽ, ഇക്കാർയ്യത്തിന്നുവേണ്ടി കണ്ണടച്ചുതന്നെ

വേണ്ടപണം നിങ്ങൾക്കു ഞങ്ങളെ ഏല്പിക്കാവുന്നതാണ്. (ചിരി.) ആത്മവിശ്വാസത്തോടു കൂടിയാണ് ഞാനിതു പറ യുന്നതു്. ഈ സാംവത്സരികസമ്മേളനത്തിനുവേണ്ടി, എറ ണാകുളത്തും പരിസരങ്ങളിലും നിന്നുമായി മുവ്വായിരത്തോളം ഉറുപ്പിക ഞങ്ങൾക്കു പിരിഞ്ഞുകിട്ടിയിട്ടുണ്ടു്. ഇതിലേക്കു ആകെക്കൂടി വന്നിരിക്കുന്ന ചെലവു് 17ക 8ണ മാത്രമാണ്. (ഹസൂതാഡനം) പിരിഞ്ഞു കിട്ടിയതിൽ പകുതിയിലധികം വരുന്ന ഒരു സംഖ്യ ഞങ്ങൾ മിച്ചമുണ്ടാക്കിയിരിക്കുന്നു. (ഹസൂ താഡനം.) പരിഷത്തിന്റെ ചരിത്രത്തിൽ ഇതൊരു പുതിയ സമ്പ്രദായമാണെന്നു ഞങ്ങൾ അഭിമാനിക്കുന്നു. പൊതുജന ങ്ങളുടെ പണം ചെലവുചെയ്യുന്നതിൽ ഇത്ര ലുബ്ധം കാണി ക്കുന്ന ഞങ്ങളെയല്ലാതെ ആരെയാണു് പൊതുജനങ്ങൾ അവ

രുടെ പണം വിശ്വസിച്ചു് ഏല്പിക്കേണ്ടത്? (ചിരി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/329&oldid=169172" എന്ന താളിൽനിന്ന് ശേഖരിച്ചത്