താൾ:Sahithyavalokam 1947.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യശാത്രവും മലയാളഭാഷയും ൨൯൫ പറയാം. അവന്റെ കടുംകൈകൾ സംസാരത്തിലാണെല്ലാം ജപ്പാൻക്കാർ തങ്ങളുടം ശാസ്ത്രഗ്രന്ഥങ്ങളിൽ പാശ്ചാത്യപദങ്ങളെ അതേ മട്ടിൽ അതേ അക്ഷരങ്ങളിൽ തന്നെയാണത്രെ എഴുതുന്നത്. ആവശ്യമുള്ളവൻ തനിയെ പഠിച്ചുകൊള്ളുമെന്നാണ് വിചാരമെന്നു തോന്നുന്നു. ഈ സമ്പ്രദായം പോലും വിജയപ്രദമായതോർക്കുമ്പോൾ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നു തലകുലുക്കി സമ്മതിക്കേണ്ടിരിക്കുന്നു. കുറേ മാസങ്ങൾക്കുമുമ്പ് ചൈനയിൽനിന്നു വന്നിരുന്ന ഒരു ശാസ്ത്രജ്ഞനോടു സംസാരിച്ചതിൽ അവിടത്തെ രീതിയും ഇതിൽനിന്നു വളരെ ഒന്നും ഭിന്നമല്ലെന്നാണ് മനസ്സിലായത്. വൈറ്റമിൻ എന്ന ചീന ഭാഷയിൽ എന്താണ് പറയുന്നതെന്നു ചോദിച്ചപ്പോൾ വൈറ്റ എന്ന് ആരംഭിക്കുന്നതും, നാലുപ്രാവശ്യം ചോദിക്കുകയും പറയുകയും ചെയ്തിട്ടും മനസ്സിലാക്കാൻ കഴിയാത്തതായ ഏതോ ഒരു ശബ്ദത്തിൽ അവസാനിക്കുന്നതുമായ ഒരു വാക്കാണ് അദ്ദേഹം പറഞ്ഞത്. റഷ്യയിലെ സ്ഥിതി എന്തെന്നു മനസിലാക്കുവാൻ എനിക്കു സാധിച്ചിട്ടില്ല. റോമൻ ലിപിയിൽ പകർത്തെഴുതിയ ചില റഷ്യൻശാസ്ത്രപ്രബന്ധങ്ങളെ ആസ്പദമാക്കി നോക്കിയാൽ അവർ ജർമ്മൻ പദങ്ങളെ കടം വാങ്ങുകയാണ്ചെയ്യുന്നതെന്ന് ഊഹിക്കേണ്ചിയിരിക്കുന്നു.

ചുരുക്കത്തിൽ ശാസ്ത്രവിജ്ഞാനത്തെ മനഃപ്പൂർവം പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയും അതിൽ അത്യതികം വിജയിക്കുകയും ചെയ്തിട്ടുള്ള ഈ രാജ്യങ്ങളിലെയും സാങ്കേതികപദങ്ങളുടെ കാര്യം വലിയൊരു പ്രശ്നമായി കരുതിട്ടില്ലെന്നാണ് തോന്നുന്നത്. കണ്ടക്ടർകുട്ടിമാരുടെ കാര്യക്ഷമതയിലാണ്, അവരുടെ ഭാഷാഭംഗി നോക്കുന്നതിലല്ല, അവർ ശ്രദ്ധിച്ചിട്ടുള്ളത്. സാങ്കേതികപദങ്ങളുടെ സൗകുമാര്യത്തെപ്പറ്റി തർക്കിച്ച് നാം ഇത്ര വളരെ സമയം കളയുന്നതു നമുക്ക് അവയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/306&oldid=169157" എന്ന താളിൽനിന്ന് ശേഖരിച്ചത്