താൾ:Sahithyavalokam 1947.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുഃഖപര്യവസായിയായ ഒരുകഥയിൽ മരണവും, രക്തപ്രഭാവവും, തോക്കും, വെട്ടും, കുത്തുമെല്ലാം ഒഴിച്ചുകൂടാത്ത ആവശ്യങ്ങളാണെന്നു ചില നാടകകർത്താക്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു! മരണമോ, രക്തപ്രവാഹമോ അല്ല "ട്രാജഡി"യുടെ ജീവചൈതന്യം. അസുഖകരമായ ഒരു തീരുമാനം, ഒരു വിരഹം, ഒരു പരാജയം, ദുഃഖാത്മകമായ ഒരു സംഭവവികാസം, എന്നിവകളാൽ ട്രജഡിയുടെ ജീവൻ പൂർണ്ണതയിലെത്താവുന്നതാണു്. ഒന്നു കൂടി വ്യക്തമാക്കിയാൽ, പരാജയവും ശോകാത്മകമായ അന്തരീക്ഷവുമാണു് ട്രാജഡിയുടെ ആത്മാവു്.! അതിൽ മരണവും രക്തചൊരിച്ചിലുകളും വേണമെന്നില്ല. സന്തോഷപര്യവസായിയായ ഒരു നാടകത്തിനു സാധിക്കുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ, ദുഃഖപര്യവസായിയായ ഒരു നാടകത്തിനുണ്ടു്. ദുഃഖം , ആത്മാവിന്റെ അദ്ധാപകനാണു്. പൊള്ളയായ ഒരു ചിരിയേക്കാൾ വ്യാപാരശക്തി, കരുത്തേറിയ ഒരുതുള്ളികണ്ണുനീരിനാണു്. ദുഃഖപര്യവസായിയായ ഒരു നല്ല നാടകത്തിൽനിന്നു്, കാഴ്ച്ചക്കാർക്കു വിശ്വസ്തനായ ഒരു സ്നേഹിതനെ ലഭിക്കുന്നു. തന്നെയല്ലാ മനു ഷ്യന്റെ നിർമ്മലവികാരങ്ങളുടെ പേശികളിൽ ചലനവും, ആത്മാവിൽ ആർദ്രതയും, ജീവകാരുണ്യത്തിനു ശരിയായ സമ്മാനവും നല്കാൻ ട്രാജഡികൾക്കേ കരുത്തുള്ളു.

ദുഃഖപര്യവസായിയായ ഒരു നാടകത്തെ ആദ്യന്തം കരുണത്തിൽ മുക്കി കാഴ്ചക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നതു പലപ്പോഴും പരാജയമായിത്തീരാറുണ്ടു്. കാഴ്ച്ചക്കാരുടെ മനസ്സിനെ അങ്ങനെ ദീർഘനേരം ദുഃഖത്തിൽ നിമഗ്നമാക്കുന്നതു് അവർക്കു ഇഷ്ടമല്ല. ഒരു പൂമാലയുടെ ഉള്ളിൽക്കൂടി ഓടിയിരിക്കുന്ന നൂലുപോലെ, കരുണം ആദ്യമധ്യഭാഗങ്ങളിൽ നാടകത്തിന്റെ ഉള്ളിൽ മറഞ്ഞു നിൽക്കുന്നതാണു ഭംഗി. ഫലിതം ട്രാജഡികളിൽ ഒഴിച്ചുകൂടാത്ത ഒരാവശ്യമാണു്. എന്നാൽ സ്ഥായിയായ ഒരു കരുണത്തിനു വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/241&oldid=169095" എന്ന താളിൽനിന്ന് ശേഖരിച്ചത്