താൾ:Sahithyavalokam 1947.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു വാസ്തവികലോകത്തിന്റെ യാന്ത്രക ബന്ധുവും, നാടകം അതിന്റെ കലാപരമായ ബന്ധുവുമാണു്. നടീനടന്മാരുടെ ചലനങ്ങളും ചിന്താഗതിയും അതാതുദ്ദേശത്തിന്റെ സാമൂഹ്യനിയമങ്ങളോടു ബന്ധപ്പെട്ടു നില്ക്കുന്നു. കേരളീയർ അവരുടെ സഹോദരിമാരോടു സഹകരിക്കുമ്പോൾ, മാനസികബന്ധത്തിനല്ലാതെ ബാഹ്യപ്രകടനങ്ങളാൽ യാതൊരു സാധ്യതകളും അനുവദിക്കാറില്ല. ഇന്നത്തെ ചില നാടകങ്ങളിൽ, കഷ്ഠിച്ചു നാടകവേദിയിലേക്കു മാത്രം, സഹകരണസ്വാതന്ത്ര്യമുള്ള നടിയുടെ കൈത്തലം നടൻ കവർന്നുകൊണ്ടു സങ്കേതത്തിലേക്കെന്നതുപോലെ. പോകുന്നതു കാണുമ്പോൾ, കാണികള്ൽ പലരും തലതാഴ്ത്താറുണ്ട്. സംസ്കാരമില്ലാത്ത ഘടകങ്ങൾ നാടകവ്യവസായത്തിലെ നടന്മാരായിത്തീരുമ്പോൾ ,നാടകത്തിന്റെയുള്ളിൽ മറ്റൊരു നാടകം സൃഷ്ടിക്കന്നതു് അത്ഭുതാവഹമല്ല.

ഇന്നത്തെ നമ്മുടെ നാടകങ്ങളിൽ തമിഴ് നാടകക്കാരടെ ഇടയിൽനിന്നു വന്നുചേർന്നിട്ടുള്ള ഒരു പാരമ്പര്യം മാഞ്ഞുപോകാതെ നിൽക്കുന്നുണ്ടു്. നോട്ടീസനുസരിച്ചു നാടകം കാണാൻ നാം നേരത്തെ സ്ഥലം പിടിക്കുന്നു. കണ്റാക്ടരുടെ വാച്ചിലെ സമയം എന്നും 'ലോക്കലേ' ആയിരക്കുന്നുള്ളു. വേദിയിലേക്കു ദൃഷ്ടി ഉറപ്പിക്കുന്ന കാണികളുടെ മുൻപിൽ പ്രത്യാശകൾക്കു പ്രതിബന്ധമായി നിൽക്കുന്ന കോട്ടപോലെ ഒരു വലിയ കർട്ടൻ അങ്ങനെ തൂങ്ങിക്കിടക്കും. കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നതും ഇനി ഉണ്ടാകാവുന്നതുമായ സകല നാടകങ്ങളേയും മനസ്സിലാക്കിയ കർട്ടനുകളാണവ. ഇവിടത്തെ നാടകസ്വഭാവമെങ്ങനെയൊക്കെ മാറിമറിഞ്ഞാലും ഇനി ഒരഞ്ഞൂറുവർഷക്കാലത്തെ നാടകാവശ്യത്തിനുള്ള കർട്ടനുകൾ ഇന്നു കർട്ടൻ വ്യവസായികൾ സ്റ്റോക്കുചെയ്തുവെച്ചിട്ടുണ്ടു്. ഏതു കഥയ്ക്കും പറ്റിയതരത്തിലാണവ സാധിച്ചിട്ടുള്ളതു്. അവയിൽ ചിലതു ചിലപ്പോൾ വേദിയിൽ മരിച്ചുകിടക്കുന്ന ആളുകളെക്കണ്ടു മുകളിൽ സ്തംഭിച്ചുനിന്നുപോകാറുണ്ടു്!!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/239&oldid=169093" എന്ന താളിൽനിന്ന് ശേഖരിച്ചത്