താൾ:Sahithyavalokam 1947.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കാരിൽ അനുഭവപ്പെടുത്തുന്ന രചനാനൈപുണ്യമാണ്, നാടകത്തിന്റെ ആത്മീയവിജയം. കഥാഗതി കൃത്രിമമായിരിക്കണമെന്നില്ല. അതു മനുഷ്യാനുഭവങ്ങളെ ഉണർത്തിയുണർത്തി മുൻപോട്ടുപോകേണ്ടതാണാവശ്യം. ഘടികാരത്തിന്റെ 'ഹെയർ സ് പ്രിങ്ങു'പോലെ കൃത്രിമജടിലമായ ഒന്നല്ല, ഒരു ഋജുരേഖപോലെ നേരേ ചൊവ്വേ പോകുന്ന കഥാഘടനയാണ്, കൂടുതൽ ആകർഷകം. വിധിക്ക് ഒന്നാം സ്ഥാനവും മനുഷ്യപ്രയത്നങ്ങൾക്കു രണ്ടാം സ്ഥാനവും കൊടുത്തു മുൻപോട്ടു പോകുന്ന ഒരുതരം കഥയുണ്ട്. മനുഷ്യപ്രയത്നങ്ങൾക്കു പ്രാഥമ്യവും യാദൃച്ഛികസംഭവങ്ങൾക്ക് അവ അർഹിക്കുന്ന അവഗണനയും നല്കി നമ്മുടെ നാടകങ്ങൾ മുൻപോട്ടു പോയിരുന്നെങ്കിൽ.!!

ഒരു കഥാനായകന്റെ ഏറ്റവും നല്ല ലക്ഷണം, അയാളുടെ മനുഷ്യത്വമാണു്. ഒരു തെറ്റും പറ്റാത്ത ഒരസാധാരണനേക്കാൾ എത്ര ഉൽക്കൃഷ്ടനല്ല, തെറ്റുകൾക്കു വിധേയനെങ്കിലും ആദർശസമ്പന്നനായ ഒരു സാധാരണൻ!സ്നേഹത്തിന്റേയും സേവനത്തിന്റേയും പ്രേരണകളാൽ കഷ്ടപ്പെടുന്ന ഒരു ആദർശനിഷ്ഠന്റെ നിസ്സംഗതയാണു്, സർവ്വ സൗഭാഗ്യഗംഭീരനായ ഒരു നേതാവിന്റെ പൂർണ്ണതയേക്കാൾ ഹൃദയസ്പർശകം. നമ്മുടെ നാടകങ്ങളിൽ സാധാരണ കാണുന്ന മറ്റൊരു യുക്തിഭംഗം പ്രതിനായകനെസംബന്ധിച്ചുള്ളതാണു്. ലോകത്തിലറിയപ്പെട്ടിട്ടുള്ള സകലദുർഗുണങ്ങളുടേയും വിളനിലമായി നായകനും പ്രത്യക്ഷപ്പെടുന്നു. ഇതെത്രയോ അസംഗതമായ ഒരു ചിത്രീകരണമാണു്. ആത്മാർത്ഥതയെ വിശ്വസിക്കുന്ന രണ്ടുപേർക്കു് ഒരാദർശത്തന്റപേരിൽഭി ന്നിച്ചുകൂടേ? ബീഹാറിലെ ഭൂകമ്പം ഈശ്വരകോപംമൂലമാണെന്നു മഹാത്മജി വിധിച്ചു. ഈശ്വരനു അങ്ങനെ ആരോടും കോപമില്ലെന്നും, പ്രകൃതിശക്തികളുടെ പ്രവർത്തനമാണു് അതിനു് ആധാരമെന്നും രവീന്ദ്രനാഥടാഗോർ മറു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/233&oldid=169087" എന്ന താളിൽനിന്ന് ശേഖരിച്ചത്