താൾ:Sahithyavalokam 1947.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം

രുകൂട്ടരുടെ ഭാഷ അധമമെന്നുമുള്ള മൂഢവിശ്വാസം സാഹിത്യത്തിലും കടന്നുകൂടിയിട്ടുണ്ട്.'ട്വോ, ചേലപ്പുറം!"ഇന്നത്തെ പ്രഥമൻ 'ഷയായി ട്വോ!" എന്നു പറയുന്നതു ശ്രേഷ്ഠമാണെന്നും,കോയിയെറച്ചീം കടച്ചക്കേം കോട ബാത്തരച്ചുവച്ചാ ഇന്നു ഞമ്മക്കു കുശാലാ'എന്നു പറയുന്നത് അധമമാണെന്നും വല്ലവർക്കും തോന്നുന്നുണ്ടെങ്കിൽ,അത് അവരുടെ രക്തത്തിൽ കലർന്നിരിക്കുന്ന ജാതിപ്പകകൊണ്ടാണെന്നേ വിചാരിക്കേണണ്ടതുള്ളൂ.അഭ്യസ്തവിദ്യമ്മാർ,വിദ്യാവിഹീനന്മാർ ഇങ്ങനെ രണ്ടു ജാതികളേ കേരളത്തിലുള്ളൂ.ഈ ജാതി വ്യത്യാസം ഏതുവർഗ്ഗത്തിലും കാണാം.അതുകൊണ്ട് ചെറുകഥാകൃത്തുക്കൾ പാത്രങ്ങളുടെ സ്വഭാവവും സാഹചര്യവുമനുസരിച്ച് സംഭാഷണം പ്രയോഗിക്കുന്നതിൽ ഒട്ടും മടിക്കേണ്ട.അച്ചുനിർത്തുകാർ പിറുപിറുത്തുകൊള്ളട്ടെ.ചെറുകഥയോടൊപ്പം വികസിക്കേണ്ട മറ്റൊരു സാഹിത്യവിഭാഗമാണ് ആത്മപ്രകാശനസമർത്ഥങ്ങളായ ഉപന്യാസങ്ങൾ.വിദ്യാർത്ഥികൾ വാക്യരചന അഭ്യസിക്കുന്നതുപോലെയുള്ള ഉപന്യാസങ്ങളല്ല വിവക്ഷിക്കുന്നത്.'സത്യം','പുസ്തകപാരായണം','ഗ്രാമോദ്ധാരണം'എന്നിങ്ങനെയുള്ള ഓരോ വിഷയത്തെപ്പറ്റി ഏതാനും ഖണ്ഡികകൾ തെറ്റുകൂടാതെ എഴുതിയാൽ മാത്രം പോരാ.ഇംഗ്ലീഷിൽ essay എന്നു പറയുന്നതു ഗദ്യത്തിലുള്ള ഒരു ആത്മഗീതയാണ്.A lyric in prose. അതിനെ ആത്മോപന്യാസം എന്നു തർജ്ജമ ചെയ്യാം . വിഷയം എന്തായിരുന്നാലും എഴുതുന്ന ആളിന്റെ വ്യക്തിഗതമായ വിചാരങ്ങളും സ്വഭാവവിശേഷവും സ്വന്തമായ ഒരു ഗദ്യശൈലിയിൽ നിഴലിച്ചുകാണണം . അതാണു് ആത്മോപന്യാസം . വേങ്ങയിൽ നായനാർ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ട് , ഇ .വി. കൃഷ്ണപിള്ള , സഞ്ജയൻ , സി. അന്തപ്പായി, ഇങ്ങനെ ഏതാനും ചിലരുടെ ഉപന്യാസങ്ങൾക്കു മാത്രമേ മേല്പറഞ്ഞ ഗുണം കാണുന്നുള്ളൂ! ചാൾസ് ലാംബിനെപ്പോലെയുള്ള ഒരു ഉപന്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/208&oldid=169062" എന്ന താളിൽനിന്ന് ശേഖരിച്ചത്