താൾ:Sahithyavalokam 1947.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം ൧൯൯ എന്നിങ്ങനെയുള്ള വേദാന്ദശകലങ്ങളും കത്തിച്ചരുത്തുകയും,"കർട്ടൻ പൊക്കുമ്പോൾ സ്റ്റേജിന്റെ ഇടത്തുവശത്തു് ഒരു വാതിൽ കാണാം. നടുവിൽ ഒരു മേശയിട്ടിരിക്കുന്നു;അതിന്റെ മൂന്നുവശത്തും ഓരോ കസേരയു കാണാം. മേശപ്പുറത്തു മഷിക്കുപ്പിയും പേനയും രണ്ടുമൂന്നു പുസ്തകങ്ങളുമുണ്ട്. വലത്തുവശത്തുള്ള ജനലിന്റെ യവനിക പാതിയോളം നീക്കിയിട്ടുണ്ട് "എന്നിങ്ങനെ രംഗനിർദ്ദേശം ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ, നമ്മുടെ കേരളബർനാഡ്ഷാമാർ കൃതകൃത്യരായി. ഷായുടെ നാടകങ്ങളുടെ പശ്ചാത്തലമായ സംസ്കാരവും അവയിൽ ആവിഷ്കരിച്ചിരിക്കുന്ന വിപ്ലവോന്മുഖമായ ആശയങ്ങളും നമ്മുടെ നാടകകൃത്തുക്കളെ തീണ്ടിയിട്ടുപോലുമില്ല. ചുരുക്കിപ്പറഞ്ഞാ, മലയാളഗദ്യസാഹിത്യത്തിന്റെ ശാശ്വതസമ്പത്തെന്നു നാമഭിമാനിക്കുന്ന ഒരൊറ്റനാടകം പോലും ഇയ്യിടെ ദർശിക്കുവാൻ നിക്കു ഭാഗ്യമുണ്ടായിട്ടില്ല.

നോവലുകളേക്കുറിച്ചും അതുതന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ നോവലെഴുത്തുകാർ ഇല്ലെന്നോ? കുറച്ചുകാലം മുമ്പു പുറപ്പെട്ട വിലാസിനിമാരും മുണാളിനിമാരും സരോജിനിമാരും പവിഴക്കൊടികളും എവിടെപ്പോയി മറഞ്ഞു? മലയാളികൾ അവരെ വിസ്തൃതി കോടിയിൽ തള്ളിക്കഴിഞ്ഞന്നു തോന്നുന്നു. വിദ്യാർത്ഥികളുടേയും ആദ്ധ്യാപകന്മാരുടേയും സമയം മിനക്കെടുന്നാൻ മാത്രം, പാഠ്യപുസ്തകക്കമ്മറ്റിക്കാർ കുഴിമാന്തി അവറ്റയെ ചിലപ്പോൾ പൊക്കിയെടുത്ത കൊണ്ടുവരാറുണ്ട്. പക്ഷെ, അതുകൊണ്ടന്തു ഫലം? മണ്ണടിയേണ്ടതു മണ്ണടിയുക തന്നെ ചെയ്യും. നോവൽ വ്യവസായത്തിനു് ആകപ്പാടെ ഒരു മാന്ദ്യം നേരിട്ടിരിക്കുകയാണിപ്പോൾ. 

ഇന്നത്തെ കഥയെഴുത്തുകാരെല്ലാം ചെറുകഥാകാരന്മാരാണു്. അവരുടെ ഭാവന ചെറുതാണെന്നല്ല അതിന്റെ ആർത്ഥം. ക്ഷമയും അവധാനശീലവും കുറവായതുകൊണ്ടും നീണ്ട നോവലുകളെഴുതി പ്രസിദ്ധപ്പെടുത്തി ചെലവാക്കാനുള്ള ചുറ്റുപാടു് പലർക്കുമില്ലാത്തതുകൊണ്ടുമായിരിക്കണം കഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/206&oldid=169060" എന്ന താളിൽനിന്ന് ശേഖരിച്ചത്