താൾ:Sahithyavalokam 1947.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-14- അവരുടെ ഹൃദയങ്ങളിൽ അങ്കരിച്ചു. നമ്മുടെ ഭാഷയുടേയും
സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉയർച്ചയ്ക്കും വളർ-
ച്ചയ്ക്കും കേവലനിദാനം കേരളിയർക്കാകമാനമുളള ഏകസാഹി-
ത്യ സംഘടനയാണെന്ന്‌ അവർ മനസ്സിലാക്കുകയും ചെയ്തു

ഏതാദൃശമായ ഒരു സാഹിത്യസംഘടനയുടെ സംസ്ഥാ
പനത്തിനുള്ള പരിശ്രമമാണ് "ഭാഷാപോഷിണീ സഭ", "ഭാ
രതവിലാസം വിദ്വത്സഭ", “സന്മാർഗ്ഗപോഷിണീസഭ", “വി
ദ്യാഭിവർദ്ധിനി സഭ" മുതലായവയുടെ ആവിർഭാവത്തിനു കാര
ണം. എന്നാൽ, ഇവയ്ക്കൊന്നും അധികകാലം ജീവിച്ചിരിക്കു
ന്നതിനു സാധിച്ചില്ല. പ്രവർത്തകന്മാരുടെ ഉത്സാഹരാഹിത്യം,
പരിതസ്ഥിതികളുടെ പ്രാതികൂല്യം മുതലായ കാരണങ്ങളാൽ
ഈ സഭകൾ “അഖിലകേരളസംഘടനകളായി വളരാതെ,
ശൈശവത്തിൽത്തന്നെ അകാലമൃത്യുവടയുകയാണു ഉണ്ടായതു്‌.

൨.

1102 മേടം പതിനൊന്നാംതിയ്കുതി കേരളത്തിന്റെ സം
സ്കാര ചരിതത്തിൽ അതിപ്രാധാന്യം അർഹിക്കുന്ന ഒരു ശുഭ
ദിനമാണ്. ഭാർഗ്ഗവക്ഷേത്രത്തിന്റെ ഏതാണ്ടു മദ്ധ്യപ്രദേ
ശമെന്നു പറയാവുന്ന ഇടപ്പള്ളിയിൽവെച്ച് കേരളത്തിലെ
പേരുകേട്ട കവികളുടേയും പണ്ഡിതന്മാരുടേയും സാന്നി
ദ്ധ്യത്തിൽ സമസ്തകേരള സാഹിത്വപരിഷത്തിന്റെ സമുൽ
ഘാടനം നിർവ്വഹിക്കപ്പെട്ട ആ പുണ്യകമ്മത്തിന്റെ പൗരോഹിത്യംവഹിച്ച്
മഹാമഹിമശ്രീ ഇടപ്പിള്ളി കൃഷ്ണരാജാവവർകളോട്
മലയാളികൾക്കുള്ള കൃതജ്ഞത സീമാതീതമത്രേ. ആ
മഫാനുഭാവന്റെ ഭാഷാഭിമാനത്തെ എത്രയെത്ത പ്രശംസി
ച്ചാലും അധികമായിപ്പോകുന്നതല്ല. ഇങ്ങനെയാണു” “സം
യുക്തകേരള"ത്തിന്റെ ഏകപ്രത്യക്ഷചിഹ്നമായ "സമസ്തകേ

രള സാഹിത്യപരിഷത്ത്‌" ജന്മമെടുത്തത്.











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/19&oldid=213178" എന്ന താളിൽനിന്ന് ശേഖരിച്ചത്