താൾ:Sahithyavalokam 1947.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹൻനമ്പൂരിപ്പാടു് ൧൩൫

കവിതയ്ക്കു ശബ്ദഭംഗി അത്യന്താപേക്ഷിതമാണെന്നുള്ളകാർയ്യത്തിൽ സംശയത്തിന്നു വഴിയില്ല. ആംഗ്ലേയകവിയായ തോമസ് ഗ്രേ ഒരു വലിയ ചിന്തകനോ മൗലികങ്ങളായ ആശയങ്ങൾ പ്രദാനംചെയ്ത കവിയോ ആയിരുന്നില്ല. എന്നാൽ ആശയങ്ങളെ മനോഹരമായ രൂപത്തിൽ പ്രകാശിപ്പിക്കുന്നതിന്നുള്ള ശക്തി അദ്ദേഹത്തിന്നുണ്ടായിരുന്നതുകൊണ്ടാണു് അദ്ദേഹം ഒരസാമാന്യകവിയായും, അദ്ദേഹത്തിന്റെ 'ശോക ഗീതം' [Elegy] ഒരു ആദർശഗ്രന്ഥമായും ഗണിക്കപ്പെട്ടുന്നവരുന്നതു്. ആംഗ്ലേയസാഹിത്യത്തിൽ തോമസ് ഗ്രേ, പോപ്പു് എന്നിവർക്കുള്ള സ്ഥാനമാണു് ഭാഷാസാഹിത്യത്തിൽ വെണ്മണിമഹൻനമ്പൂരിപ്പാട്ടിലേക്കുള്ളതു് എന്നു പറയുന്നതിൽ വലിയ തെററില്ലെന്നു തോന്നുന്നു. ഇതിനുപുറമെ സമുദായത്തിന്റെ ചില വശങ്ങളെ ചിത്രീകരിക്കുന്നതിലും മനുഷ്യരുടെയോ ഇതരജന്തുക്കളുടെയോ ബാഹ്യാകാരങ്ങളേയും ചേഷ്ടകളേയും വർണ്ണിക്കുന്നതിലും അദ്ദേഹത്തെ അതിശയിക്കുന്ന കവികൾ അക്കാലത്തുണ്ടായിരുന്നില്ല. താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽനിന്നു മുൻപറഞ്ഞ ഗുണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ എത്രത്തോളം പ്രകാശിക്കുന്നു​ണ്ടെന്നു മനസ്സിലാക്കാം. <poem> തോടല്ലേ മാല,തോൾകങ്കണമതു ഫണിയല്ലേ, ശിവപ്രേതഭൂത- ത്തോടല്ലേ കൂട്ടുകെട്ടുണിനു ബത വിഷമല്ലേ,പടം തോലുമല്ലേ, മാടല്ലേ വാഹ,മല്ലേറിന നിശി ചുടലക്കാട്ടിലല്ലേ നിവാസം, മാടല്ലേ മാട,മല്ലേ മിനുമിനുസമിതീമട്ടു മററാർക്കുമില്ലേ.

മൂഢേ! മുഗ്ദ്ധേന്ദുചൂഡൻമുടിയിലുമചലംതന്നിലും മന്നിലും ദുഷ്- പ്രൗഢേ! ഗംഗേ! സമുദ്രത്തിലുമഥ വിഹരിച്ചിപ്പൊഴോ സർവ്വലോകേ ചാടീ, കൊള്ളാം ചരിത്രം, തവ ഗതികൾ കിഴുപ്പോട്ടതെന്നുൾക്കുരുന്നിൽ ക്രീഢാഹാസ്യപുതുപ്പുഞ്ചിരിയതു ചിരമെന്നാർത്തിയേത്തീർത്തിടട്ടേ പാളത്താറും പെരുത്തുന്തിന കുടവയറും വീശുവാനുള്ള കീറ- പ്പാളത്തട്ടും പൊളിഞ്ഞീടിന കുട വടിയും സഞ്ചിയും പഞ്ചപാത്രം തോളിൽക്കീറിപ്പൊളിഞ്ഞുള്ളൊരു ചെറിയ പഴംഭാണ്ഡവും ഭേസീ വന്നാ-

മേളത്തിൽ തള്ളിയുന്തിക്കശപിശപറയും പട്ടരൊട്ടല്ല പാർത്താൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/142&oldid=169045" എന്ന താളിൽനിന്ന് ശേഖരിച്ചത്