താൾ:Sahithyavalokam 1947.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬       വെണ്മണിപ്രസ്ഥാനം

നുഷ്യൻ അവർ അറിയാതെതന്നെ, ഒരുതരത്തിൽ ലോകസേവനം നിർവ്വഹിക്കുന്നുണ്ടു്. അത്തരക്കാർ കവികൾകൂടിയായാൽ ശാശ്വതമായിത്തന്നെ ലോകോപകാരികളായിത്തീരുന്നു. വെണ്മണി അത്തരത്തിപ്പെട്ട ഒരാളാണു്. "ഭൂതിഭൂഷചരിത"ത്തിന്റെ അവതാരികയിൽ "ചിരിച്ചുമരിക്കണം മാനുഷ്യർ". അത്തരത്തിൽ ഒരു കഥ പറയാനാണു് ആവശ്യപ്പെട്ടു കാണുന്നതു്. ഇതിൽനിന്നു കവിയുടെ ചിരിയിലുള്ള താല്പർയ്യം വ്യക്തമാകുന്നു. നിഷ്ക്കളങ്കമായ ചിരിയും ചിരിപ്പിക്കലും സാത്വികമായ മനോവൃത്തിയുടെ പ്രത്യക്ഷഫലമാകുന്നു. ദ്രോഹബുദ്ധിയോടു കൂടുമ്പോഴെ അതു ദോഷപ്പെടുന്നുള്ളു. വെണ്മണിക്കു പ്രകൃത്യ ഒരു പരിഹാസശീലം-ആരെയും കണ്ടാൽ ഒന്നു കളിയാക്കിവിടുന്ന സമ്പ്രദായം-ഉണ്ടായിരുന്നുപോലും. ആ സ്വഭാവം അറിഞ്ഞു അദ്ദേഹത്തോടു "വെണ്മണി, ശ്രീരാമനെ കണ്ടാൽ എന്താണു് ആദ്യംചോദിക്കുക" എന്നു നടുവത്തച്ഛനോ മറ്റോ ഒരിക്കൽ ചോദിച്ചപ്പോൾ "സംഷയമില്ലല്ലോ, അവിടുത്തേ ഭാർയ്യയെ അല്ലെ രാവണൻ കട്ടുകൊണ്ടുപോയതു്, എന്നായിരിക്കും" എന്നു മറുപടി പറഞ്ഞുവത്രെ. വെണ്മണി വലിയ ശ്രീരാമഭക്തനാണു്. അതു് അദ്ദേഹത്തിന്റെ കൃതികളിൽ നിന്നെല്ലാം വളരെ വ്യക്തവുമാണു്. എന്നിട്ടും ആ ശ്രീരാമനെ കാണുമ്പോൾ ഇങ്ങനെ മർമ്മഭേദകമായ ഒരു ചോദ്യംകൊണ്ടാണു് കുശലപ്രശ്നം ആരംഭിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ പരിഹാസശീലം കേവലം നിർദ്ദോഷമായ നർമ്മ ബുദ്ധിയുടെ ഫലം മാത്രമാണെന്നു് ഊഹിപ്പാൻ പാമരനുപോലും സാദ്ധ്യമല്ലേ?

 വർഗ്ഗീയബോധവും മററും വളരെ വർദ്ധിച്ചിരിക്കുന്ന ഇക്കാലത്തു പൂരപ്രബന്ധം, അംബോപദേശം മുതലായ കൃതികളെക്കുറിച്ചു് അക്ഷേപത്തിനു വകയുണ്ടു് . എന്നാൽ വെണ്മണിയുടെ കാലത്തു് ആവക ബോധങ്ങൾക്കും ബാധകൾക്കും ഇത്രമേൽ അവകാശമില്ലായിരുന്നു. ആ ശുദ്ധാത്മാവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/133&oldid=169036" എന്ന താളിൽനിന്ന് ശേഖരിച്ചത്