താൾ:Sahithyavalokam 1947.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൪    വെണ്മണിപ്രസ്ഥാനം

വെണ്മണിപ്രസ്ഥാനത്തിന്റെ പ്രത്യേകതകളിൽ മുഖ്യമായ ഒന്നു് ഈ മേല്പറത്തെ ഗുണംതന്നെയാകുന്നു. "പുരന്ദരാരുണം" എന്ന അദ്ദേഹത്തിന്റെ കൃതിയിൽനിന്നു് ആരംഭത്തിൽ ഞാൻ ചൊല്ലിയ മംഗളശ്ലോകംതന്നെ ഇതിനുദാഹരണമാണു് പോങ്കിൽ, "പ്രച്ഛന്നപാണ്ഡവ"ത്തിലെ മറ്റൊരു പദ്യംകൂടെ കാണിച്ചുകൊള്ളട്ടെ.

<poem> ജാതിത്തം ചൊൽകയല്ലിജ്ജഗതി മയി ജഗന്നാഥ! നിൻ ചിത്തപത്മ- പ്രീതിത്തേനിങ്ങൊലിക്കെസ്സകലമതിനുമാളാണു ഞാൻ വേണമെങ്കിൽ 

ഊതിത്തെക്കോട്ടു നീക്കാമുദയ,മൊരടിയാലണ്ഡഭാണ്ഡം തകർക്കാം, പാതിദ്ധാത്രിക്കിതെന്തിക്കുരുവധമൊരു നിസ്സാരമുത്സാഹിയാം മേ. ഇങ്ങനെ, രചനാഭംഗിക്കു് അദ്ദേഹത്തിന്റെ മിക്കകൃതികളും ഉദാഹരണമാണു്.  പ്രകൃതാനുഗുണമായി കഴിയുന്നേടത്തോളം നാടോടിഭാഷയിൽ നാടൻപഴഞ്ചൊല്ലുകളോ ശൈലികളോ കൂട്ടിച്ചേർത്തു കവനം ചെയ്യുന്നതും വെണ്മണിപ്രസ്ഥാനത്തിലുള്ള വിശേഷഗുണമാണു്. അംബോപദേശത്തിൽ ആപാദചൂഡം ഇതു പ്രത്യക്ഷപ്പെട്ടുകാണുന്നു:

       1. പെയ്തോരു വന്മഴയിലിന്നു മുളച്ചുവന്ന തൈത്തോലിടാത്തകര 
           നിയ്യതിനെന്തറിഞ്ഞു? 
       2. തീർച്ചയ്ക്കു തിന്നു ഭുവി തുപ്പിയ കോൽക്കരിമ്പിൻ കോച്ചയ്ക്കു  
           കൊച്ചുമകളേ കൊതിവേണ്ട പിന്നെ.
       3. കൊള്ളട്ടെ കാട്ടിലെ മരം വലിയോരു തേര്വർക്കുള്ളാനായും 
           വലിയെടാ വലിയെന്നു വച്ചോ
       4. കുരങ്ങൻ കയ്യിൽക്കിടച്ച മലർമാലിക പോലെയാക്കും.
       5. ഓതിക്കനോതിടുവതൊക്കെയുമോത്തതാമോ?
      

 ഇങ്ങനെ യാതൊരു വളച്ചുകെട്ടുമില്ലാതെ സാധാരണ സംഗതികൾ സാധാരണരീതിയിൽത്തന്നെ പറഞ്ഞു ഫലിപ്പിക്കുവാനുള്ള വൈഭവം കവിക്കു കുറച്ചല്ല.കാരികള  കൊട്ടേലിട്ടാടി ഞാനീയരചനുടയ നെല്ലിപ്പടിച്ചോടു കാട്ടി പ്പോട്ടേ പോ പുല്ലിതെന്നായൊടുവിൽ വിടുവ,നെൻ പത്ഥ്യമീവിത്തമല്ലോ

എന്നുള്ള "അതിമോഹ"ത്തിലെ കുഞ്ഞിക്കുട്ടിയുടെ ആത്മഗതം അതിമോഹത്തെ എത്ര വിശദമായി പ്രതിഫലിപ്പിച്ചിരിക്കുന്നു! "ഭാഷാരീതിപ്പഴക്ക"ത്തിനു നടുവത്തെ വെണ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/131&oldid=169034" എന്ന താളിൽനിന്ന് ശേഖരിച്ചത്