താൾ:Sahithyavalokam 1947.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം    ൧൨൧

തായാലും എനിക്കൊന്നു പറയുവാനുണ്ട്. എന്റെ ലഘുവായ കവിതാഭ്രമത്തിന്നു ഞാൻ ആരംഭത്തിൽ വെണ്മണക്ക്യതികൾക്കു വളരെ കടപ്പെട്ടിട്ടുണ്ടു്. അതുകൊണ്ട് വെമ്മണിയുടെ പ്രസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചായോഗത്തിൽ പങ്കുകൊള്ളുന്നതു് എനിക്കു പ്രത്യേകം സന്തോഷഹേതുവാണു്. അധികൃതസ്ഥാനത്തിരുന്നുതന്നെ ആ സന്തോഷം അനുഭവിപ്പാൻ ഇടവരുത്തിയ സമാജഭാരവാഹികളോടു് ആദ്യമായി ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു.  മാന്യരേ, കേവലം സമുദായികമോ, ദേശീയമോ, രാഷ്ട്രീയമോ ആയിട്ടുമാത്രമല്ല, സാർവത്രികമായിത്തന്നെ ഇന്നൊരു പ്രബുദ്ധത കാണുന്നുണ്ടു്. സ്വത്വാഭിമാനമാണല്ലൊ സ്വന്തം പൂർവ്വികന്മാരെക്കുറിച്ചുള്ള ഭക്തിക്കും നിദാനം. ആകയാൽ അടുത്തുകഴിഞ്ഞ വെണ്മണിശതാബ്ദാഘോഷവും, അദ്ദേഹത്തിന്റെ കവിതാപ്രസ്ഥാനത്തെക്കുറച്ചു സമസ്തകേരള സാഹിത്യപരിഷത്തിന്റെ ൧൬-മത്തെ സാംവത്സരികസമ്മേളനത്തോടു് അനുബന്ധിച്ചുള്ള ഈ യോഗവും ആ ഉണർച്ചയുടേയും ഉത്സാഹത്തിന്റേയും ഫലംതന്നെ എന്നു കരുതേണ്ടിയിരിക്കുന്നു. അതിഘോരമായ ലോകമഹായുദ്ധത്താലും തജ്ജന്യമായ നാനാവിധം ക്ലേശങ്ങളാലും ആശങ്കാകുലമായ ഈ കാലഘട്ടത്തിൽ പോലും ഈ നവീനോത്ഥാനം നമുക്കു തെല്ലൊരാശയും ആശ്വാസവും തരുന്നുണ്ടു്.

 കൊല്ലവർഷം ൧൧-ാം ശതകത്തിന്റെ ആവിർഭാവത്തോടുകൂടി ഭാഷയുടെ ശുക്രദശയും ആരംഭിച്ചു. ആശിക്കത്തക്ക പല നേട്ടങ്ങളും മാററങ്ങളും ഇക്കാലത്തു് ഭാഷയ്ക്കുണ്ടായിട്ടുണ്ടു്. കേവലം പദ്യം കൊണ്ടുമാത്രം ഏതൊരു സാഹത്യത്തിന്നും സൗഹിത്യം ലഭിക്കുന്നില്ല. അതിനു ഗദ്യത്തിന്റെ അപേക്ഷകൂടിയുണ്ടു്. പരിഷ്കൃതഭാഷകളുടെ തോതുവെച്ചു നോക്കുമ്പോ, വിജ്ഞാനത്തിന്നും വിനോദത്തിന്നും ഉതകുന്ന ഗദ്യപ്രബന്ധങ്ങളുടെ ബാഹുല്യം കൊണ്ടാണു സാഹിത്യത്തിന്റെ മേന്മ നിർണ്ണയിക്കേണ്ടതു്. എന്നാൽ ആവഷയത്തിൽ നമ്മുടെ സാഹിത്യത്തിന്റെ സ്ഥിതി വളരെ ശോച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/128&oldid=169031" എന്ന താളിൽനിന്ന് ശേഖരിച്ചത്