താൾ:Sahithyavalokam 1947.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജനകീയഗാനങ്ങൾ ൧൧൯

ങ്ങളിൽ ചിലിന്നു ശംബ്ദഭംഗി പോര; മററു ചിലതിന്നു് അർത്ഥപുഷ്ടി പോര; വേറെചിലതിന്നു് അലങ്കാരഭംഗി പോര; പിന്നെച്ചിലതിനു രസസ്ഫൂർത്തി പോരാ;- എന്നൊക്കെ വന്നേക്കാം. എങ്കിലും, അവയിലെല്ലാം ഒരു ' എന്തോ ഒന്നുണ്ടു്. ആ 'എന്തോ ഒന്നാ 'ണു് അവയിലേയ്ക്കു നമ്മെ ആകർഷിക്കുന്നതു്. നിയമങ്ങളുടെ കൈപ്പെരുമാറ്റംകൊണ്ടുള്ള പരുക്ക് ഒട്ടും തട്ടാത്തതാൺ"അവയുടെ സൗഭാഗ്യമെന്നോർക്കുമ്പോൾ തീർച്ചയായും നമുക്കു് അവയെ മാനസസൃഷ്ടികൾ എന്നു വിളിക്കാം. ഈ മാനസസൃഷ്ടികൾക്കു യഥാർഹമായ പ്രസിദ്ധീകരണം നൽകേണ്ടതുണ്ട് , സംസ്കാരപരിഷ്കാരങ്ങളുടെ ജനകീയതയ്ക്കുവേണ്ടി വാദിക്കയും യത്നിക്കയും ചെയ്യുന്ന ഓരേരുത്തരുടേയും കടമയാണെന്നു ഞാൻ കരുതുന്നു. മലനാടിന്റേയും മലയാണ്മയുടേയും പ്രത്യേകതകൾ അവയിലാണടങ്ങീട്ടുള്ളതു്.   ' വടക്കൻപാട്ടുകൾ ' എന്ന പേരിന്റെ പരിധിയിൽ കൊണ്ടുവരാൻ നിർവ്വാഹമില്ലാത്ത ചെറിയ ചെറിയ ഭാവഗാനങ്ങളുടെ സംഖ്യ വളരെ വമ്പിച്ച ഒന്നാകുന്നു. തത്താദൃശമായ ഗാനങ്ങളെ മുഴുവൻ സമാഹരിച്ചു സവിമർഷമായി പ്രസിദ്ധീകരിക്കയാമെങ്കിൽ അതുതന്നെ ഒരു വലിയ സാഹിത്യവിഭാഗമായിത്തീരും. സമസ്തകേരളസാഹിത്യപരിഷത്തിനേപ്പോലുള്ള പ്രമാണികസംഘടനകളുടെ ശ്രദ്ധ ഈ വിഷയത്തിൽ പതിയുമെന്നു ഞാൻ വിശ്വസിക്കുന്നു. <poem> " കേട്ടുപഠിച്ചു പഠിച്ചു നടപ്പായ

            പാട്ടിതു പാവനവേദഭേദം

എന്നു വളരെ വർഷങ്ങൾക്കു മുമ്പുതന്നെ കുറിച്ചിട്ട കവിതൂലിക, ജനകീയഗാനങ്ങളുടെ വില അന്നേ കണ്ടുകഴിഞ്ഞിരിക്കുന്നു. ആ കാവ്യപംക്തികളാവട്ടെ, ജനകീയഗാനോദ്ധാരണത്തിനുള്ള പരിശ്രമത്തിൽ നമുക്കുമാർഗ്ഗദർശികൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/126&oldid=169029" എന്ന താളിൽനിന്ന് ശേഖരിച്ചത്