താൾ:Rasikaranjini book 5 1906.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'തഥൈവ ക്ഷത്രിയ ബീജം പരക്ഷേത്ര പ്രപാവിണഃ കുർവ്വന്തി ക്ഷത്രിണാമർത്ഥാ ന ബീജി ലഭതേ ഫലം' എന്നു മേലദ്ധ്യായത്തിലുള്ള പ്രമാണത്താൽ ഒരുത്തൻ തനിക്കവകാശമില്ലാത്ത അന്യക്ഷേത്രത്തിൽ വിത്തിട്ടാൽ ആ വിത്തിന്റെ ഫലം ആ ക്ഷേത്രത്തിന്റെ ഉടമസ്ഥനല്ലാതെ വിത്തിട്ടവനുലഭിക്കയില്ല. മേൽപ്രകാരമുള്ള അവസ്ഥയിലുണ്ടാകുന്ന സന്താനങ്ങൾ ക്ഷേത്രഭൂതയായ മാതാവിന്റേയും അവളുടെ സ്വാമിത്വമുള്ള ഭ്രാത്രാദികളുടേയും ഉപകാരാർത്ഥമായി ഭവിക്കുന്നു. അതുകൊണ്ടാകുന്നു ഒരേടത്തു ക്ഷേത്രത്തിന്നു പ്രാബല്യതയുണ്ടെന്നു പറഞ്ഞത്

ഗർഗ്ഗയുധിഷ്ഠിരസംവാദമായ 'കേരളമാഹാത്മ്യ' മെന്ന ഗ്രന്ഥത്തിൽ 'അസ്മിൻ ദേശേ ദ്യിജാതീനാമകയേവവിവാഹകം കർത്തവ്യം കേരളേ ദേശേ പുത്രാണാം ജ്യേഷ്ഠ ഏവ ച അസ്മിൻ ദേശേ സ്ഥിതാനാഞ്ച ജാതീനാമസ്ത്വഹർന്നിശം സംമാന്താനാഞ്ച സവേഷാം അഖിലാനന്തു ഭാർഗ്ഗാഃ പാതിവ്രത്യഞ്ച സർവാസാമാസ്ത്വസ്മിൻ മമ ദേശകേ; ബ്രാഹ്മണം നാഞ്ച നിത്യന്തു പാതിവ്രത്യവിധിം തഥാ തിഷ്ഠന്തു ദ്വിജപത്നീനാം ഇതരേഷാം നിവാസിനാം; പാതിവ്രത്യവ്രതംമാസ്തു സത്യമേവ വദാമ്യഹം ഗ്രഹസ്ഥാദിത സ്ഥോഭി സ്സുന്ദരി ഭിർദ്വി ജോത്തമഃ രത്ത്യർത്ഥഞ്ച പ്രവർത്തന്തു താസാം വംശാഭ വൃദ്ധയെ'

എന്നുള്ള പ്രമാണഞളാൽ കാണുന്നപ്രകാരം കേരളമെന്ന പുരാതന സംജ്ഞയുള്ള മലയാളത്തിലെ ബ്രാഹ്മണരുടെ തറവാടുകളിലെ ജ്യേഷ്ഠന്മാർ മാത്രമേ വിവാഹം ചെയാവൂ എന്നും അവരൊഴികെയുള്ള ബ്രാമണർ രത്യർത്ഥം അവരിൽതാഴെയുള്ള ഇതരജാതികളിലെ സ്ത്രികളെ അംഗീകരിച്ചു കൊള്ളട്ടെയെന്നും, ബ്രാഹ്മണ ജാതിയിലൊഴികെ മററു ജാതികളിൽ പാതിവ്രത്യം വേണ്ടാ എന്നും ഭാർഗ്ഗവനായ‌ ശ്രീപരശുരാമൻ കല്പിച്ചു. വിവാഹകർമ്മത്താൽ സ്ത്രികളുടെ സ്വാമിത്വം സിദ്ധിക്കാത്ത ബ്രാഹ്മണരാൽ മേൽ പ്രകാരം സന്താനോൽപ്പത്തിയുണ്ടാവാൻ സംഗതിവരുന്ന അവസ്ഥയിന്മേൽ ക്ഷേത്രപാരമ്പപർയ്യത്തിന്നല്ലാതെ ബീജപാരമ്പർയ്യത്തിന്നു ബലമുണ്ടാക്കുന്നതാല്ലായ്കയാൽ മേൽപറഞ്ഞപുസ്തകത്തിൽ തന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/13&oldid=168886" എന്ന താളിൽനിന്ന് ശേഖരിച്ചത്