താൾ:Rasikaranjini book 3 1904.pdf/700

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 687

പ്പെട്ടവനായ ഈ യോഗ്യപുരുഷൻ, കേവലം നികൃഷ്ടമായ തന്റെ ഒന്നിച്ചു ഭക്ഷ ണം കഴിച്ചു നിമിത്തം പറയന്റെ സന്തോഷം അതിരില്ലാത്തതായിരിക്കുന്നു. കുറച്ചു നേ രം കഴിഞ്ഞപ്പോൾ അപരിചിതൻ താൻ കൂടെക്കൂടെ വന്നുകൊള്ളാമെന്നു പറഞ്ഞു പുറപ്പെടാൻ ഉത്സാഹിച്ചു . തങ്ങളുടെ വീട്ടിൽ കൂടെക്കൂടെ വരുന്നത് വളരെ സന്തോ ഷമാണെന്ന് യാഹിലയുടെ മാതാപിതാക്കന്മാർ ആയാളോടു പറഞ്ഞു.. യാഹിലയും, വാക്കുകളേക്കാൾ എത്രയോ വ്യക്തമായും സുദൃഡമുയും തന്റെ ഹൃൽഗതത്തെ അറി യിക്കുന്ന കടാക്ഷവൂക്ഷണംകെണ്ടു, ആയാളെ ക്ഷണിച്ചു. ഈ സുശീലനായ മുസല്മാൻ ചക്രവർത്തിയുടെ പ്രധാന മന്തിയായ ബൈതാംചാ നിന്റെ പുത്രനായിരുന്നു. മേൽപറഞ്ഞ സംഭത്തിന്നുശേഷം പറയന്റെ പറയന്റെ കുടുബ വും മന്ത്രിയുടെ പുത്രനും തമ്മിൽ നല്ല പരിചയമായി. യാഹിലയുടെ രീപലാവണ്യം കണ്ട്, ഈയാൽ മോഹിതനായി. മുസല്മാൻ യൌവനയുക്തനും സുഭഗനും വളരെ ഔദാർയ്യമുള്ലവനും ആയിരുന്നു. ചിലപ്പോൾ ഈയാളുടെ ഔദാർയ്യത്തിന്റെ ആധികം കെണ്ടു ആയാൾ ചില അവിവേകങ്ങളും കൂടി പ്രവർത്തിച്ചു. ചക്രവർത്തിയുടെ അര മനയിലുള്ള പ്രഭുക്കമാരുടെ കന്യകമാർ ഈയാളെ കാമക്ഷിച്ചുപോന്നു എങ്കിലും അ വരിൽ ഒരാളിലും ഈയാളുടെ പ്രേമം സ്ഥാതിയായി പതിഞ്ഞില്ല. സുകുമാരയായ യാ ഹിലയെ കണ്ടപ്പോ, അവരിലുള്ള പ്രേമം കേവലം ശിഥിലമാകയും, അവളിൽ ആ യാൾക്കു ദൃഡമായ അനുരാഗം ഉണ്ടാകുകയും ചെയ്തു. യാഹിലയുടെ സർവ്വാതിരികതമാ യ ലാവണ്യം ആയാൾ കണ്ട യാതെരു യാതെരു മുഹമ്മദീയ സ്രീകൾക്കപം ഇല്ലായിരുന്നു. അതിനാൽ, അവരെയെല്ലാം വിട്ടു, യാഹിലയെതന്നെ തന്റെ പ്രേമഭാജനമാ ക്കാൻ ആയാൾ തീർച്ചയാക്കി. 'നഹിപ്രഫല്ലം സഹകാരമേത്യ വൃക്ഷാനേരം കാംക്ഷതി ,പദാളി' (നല്ലവണ്ണപൂത്ത നില്കുന്ന കടാക്ഷിക്കുന്നില്ലലോ) എന്നാ, സൂക്ഷ്മയായി ആലോ ചന ചെയ്തപ്പോൾ യാഹിലയിലുള്ള പ്രേമം തനിക്കു വ്യസനത്തിനു കാരണമായി തീരുന്നതാണെന്ന് ആയാൾക്കു വ്യക്തമായി തോന്നി. എന്തെന്നാൽ പ്രധാനമന്ത്രി യുടെ പുത്രൻ, ജാതിഹീനനായ ഒരുവന്റെ പുത്രിയെ വേക്കുന്നത് ഒരിക്കലും യു ക്തമാവുന്നതല്ല. അങ്ങിനെയുള്ള ഒരു വിവാഹത്തിന്നു, തന്റെ അച്ഛനമ്മമാർ ഒ രിക്കലും സമ്മതിക്കുന്നതല്ലെന്നു അയാൾക്കു നല്ലവണ്ണം അറിവുണ്ടായിരുന്നു. തങ്ങൾ തമ്മിൽ വിവാഹത്തിന്നു നിർവാഹമില്ലെങ്കിലും, യാഹിലയെ തന്റെ ഉപപത്നിയാക്കി വെക്കാമെന്ന് ആയാൾ വിചാരിച്ചു. തങ്ങൾ തമ്മിലുള്ള അവസ്ഥാന്തരംകെണ്ടും യാഹിലക്കു തന്നിലുള്ള പ്രേമം കെണ്ടും, ഈ മാതിരിയുള്ള ബന്ഡതിന്നു യാഹില വിരോധം പറയുമെന്ന് ആയാൾ സ്വപനപി വിചാരിച്ചിരുന്നില്ല. നോട്ടങ്ങൾ കൊ ണ്ടു രണ്ടുപേരും അനേന്യം തങ്ങളുടെ ഹൃൽഗൃതത്തെ അറിയിച്ചിരുന്നു എങ്കിലും പിതാവിനെ ഭയപ്പെട്ടു, തന്റെ ഹൃൽഗതത്തെ വെളിവാക്കാൻ ആയാൾ സാ യിച്ചു.

യാഹിലയുടെ അച്ഛനമ്മമാർ, പുത്രിയും മന്ത്രിയുടെ പുത്രനും തമ്മിലുള്ള പരസ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/700&oldid=168774" എന്ന താളിൽനിന്ന് ശേഖരിച്ചത്