താൾ:Rasikaranjini book 3 1904.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ഇന്ദുമതിയും ചിത്രരഥനും ൪൯

രെ ശ്രദ്ധയോടുകൂടി പള്ളിയറയിലുള്ള സകല സാമാനങ്ങളും 

ഓരോന്നു വെച്ചിട്ടുള്ള സ്ഥലങ്ങളും സൂക്ഷിച്ചുനോക്കി തന്റെ കൈവശമുണ്ടായിരുന്ന ഒരു ചെറിയ പുസ്തകത്തിൽ കുറിച്ചെടുത്തു. അതിന്റെ ശേഷം രാജകുമാരിയെ ആപാദചൂഡം നല്ലവണ്ണം നോക്കി കണ്ടു. കഴുത്തിൽ ഏകദേശം ഒരു പുതിയ പണത്തിന്റെ വ ലിപ്പത്തിൽ ഒരു കറുത്തപ്പുള്ളി കണ്ടു. അതിനെപ്പറ്റിയുള്ള വിവരം പുസ്തകത്തിൽ കുറിച്ചെടുത്തു. അതിന്നുശേഷം സാമർത്ഥത്ത്യത്തോ ടുകൂടി രാജകുമാരിയുടെ കയ്യിന്മേൽ ചിത്രരഥൻ ഇട്ടതായ വള അറി യാതെ അഴിച്ചെടുത്തു.ഉടനെ പെട്ടിക്കുള്ളിൽ കടന്നുകൂടി. പിറ്റേന്നാ ൾ ഭൃത്യന്മാരുടെ സഹായത്തോടുകൂടി പള്ളിയറയിൽ നിന്നു പുറ ത്തുപോന്നു. അഷ്ടവക്ത്യൻ ജയഭീരിയോടുകൂടി ഉടനെ യാത്രയാ യി. രാമപുരത്ത് എത്തിയ ഉടനെ ചിത്രരഥനെ അന്വേഷിച്ചു കണ്ടുപിടിച്ചു. താൻ ബതരായനത്തിൽ പോയി സൽഗുണ സമ്പൂർണ്ണയാണെന്നു വിചാരിക്കപ്പെട്ട ഇന്ദുമതിയെ കണ്ടുവെന്നും,

അനായാസേന ആ സ്ത്രിയുടെ പ്രിയതമനായിത്തീർന്ന് ഒരു ദിവസം
രാത്രി പള്ളിയറയിൽ കൂടിയെന്നും പറഞ്ഞതിന്റെ ശേഷം പള്ളിയറക്കുള്ളിലുള്ളസാമാനങ്ങളേയും അവയൊക്കെ യഥാസ്ഥാനത്തുവെച്ചിരിക്കുന്നതിൽ ആ സ്ത്രി കാണിച്ചിട്ടുള്ള 

സാമാർത്ഥ്യത്തേയും പറ്റി വർണ്ണിപ്പാൻ തുടങ്ങി. 'ഇന്ദുമതിയുടെ ശയനസ്ഥലത്തിന്റെ തലക്കൽ ചുമരിന്മേൽ തൂക്കിയിരിക്കുന്ന ശകുന്തളയുടെ ചിത്രം അതിവിശേഷം തന്നെ. അത് എഴുതിയ എഴുത്തുകാരൻ മഹായോഗ്യൻ തന്നെയായിരിക്കണം.

അതിന്നുനേരെ അടുത്തു വലത്തുഭാഗത്തായി തിലോത്തമയുടെ 

ഒരു ചിത്രം കണ്ടു. അതും അതിരമണീയം തന്നെ. വടക്കെ

ചുമരിന്മേലുള്ളവയിൽ വെച്ച് എന്റെ ശ്രദ്ധയെ ഏറ്റവും 

ആകർഷിച്ചത് സീതയുടേയും ശ്രീരാമന്റേയും ചിത്രമാണ്. അത്ര കൌതുകമുള്ള ഒരു ചിത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല'. എന്നൊക്കെ പലതും അഷ്ടവക്ത്യൻ ചിത്ര രഥനോടു പറഞ്ഞു.

അഷ്ടവക്ത്യൻ ഇങ്ങിനെ ഓരോന്നു പറവാൻ തുടങ്ങിയപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/50&oldid=168599" എന്ന താളിൽനിന്ന് ശേഖരിച്ചത്