താൾ:Rasikaranjini book 3 1904.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 ൧൬. തേൾവിഷത്തിനു സിദ്ധൗഷധം. തേൾ കടിച്ച സ്ഥലത്തു രണ്ടു തുള്ളി ഒഴിച്ചാൽ പൊടുന്നനെ ആശ്വാസം കാണും. ഒരു കുടുംബത്തിലെങ്കിലും ഈ മരുന്ന് ഒരു കുപ്പി കരുതി വെക്കാതെ ഇ രിക്കരുത്. വില കുപ്പി ൧ ക്കു ൧ ക ൪ ണ. ൧൨ കുപ്പിയിൽ കുറയാതെ ഒന്നിച്ചു വാ ങ്ങുന്നവർക്ക് ഡസൻ ൧ ക്കു ൨ ക. ൮ ണ. ഉള്ള വിലയിൽ കുറച്ചു മാത്രമെ വില ചുമ ത്തുന്നുള്ളു. വി. പി. കമ്മീഷൻ ൫ ണ പുറമേ. ഇന്ത്യയിലും ബർമ്മയിലും ൧൨ കു പ്പിവരെ വി. പി. കമ്മീഷൻ ൫ ണ. സിലോൺ ടി ൭ ണ. ൧൭. വ്രണവിരോപണ തൈലം. ഈ കുഴമ്പു പിത്തപ്പുണ്ണു മുതലായ എല്ലാ വിധ വ്രണങ്ങൾക്കും കൈകണ്ട ഔഷധമാകുന്നു. ഇതു സകല കൃമികളേയും നശിപ്പിച്ചു എല്ലാ വ്രണങ്ങളെയും വിശു ദ്ധീകരിച്ചു വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു. വില ൮ ണ. മൂന്നു കുപ്പി വരെ വി. പി. കമ്മീഷൻ ൫ ണ. മാത്രം. ൧൮. കണ്ഠശുദ്ധിഗുളിക. ഇതു കണ്ഠം തെളിഞ്ഞു ശരീരം നന്നാവുന്നതിന്നു അതിവിശേഷമായ ഔഷധമാകുന്നു. പ്രത്യേകിച്ചു സംഗീതക്കാർക്കും, പ്രസംഗക്കാർക്കും, പാതിരിമാർക്കും, ശബ്ദാവയവം കൊണ്ടു അത്യായാസം ചെയ്യേണ്ടവരായ മറ്റെല്ലാവർക്കും ഉപ യോഗമുള്ളതുമാകുന്നു. വില ൮ ണ വി. പി. കമ്മീഷൻ ൬ കുപ്പി വരെ ൬ ണ. ൧൯. സ്നാനചൂർണ്ണം. ഈ പൊടി തേച്ചു കുളിക്കുന്നതിന്നു വിലയേറിയ സോപ്പിനേക്കാൾ വള രെ വിശേഷം. ഇതു ദേഹത്തിലെ അഴുക്കും ദുർഗന്ധവും കളഞ്ഞു, മൃദുത്വവും പ്രകാ ശവും സുഗന്ധവും ഉണ്ടാക്കുന്നു. ഇതിന്നും പുറമെ ദേഹത്തിന്നു ശൈത്യവും സുഖ വും എല്ലായ്പ്പോഴും തോന്നിക്കും. ഇതു ഇന്ത്യയിലുള്ള എല്ലാവർക്കും വേണ്ടതാകുന്നു. വില ൮ ണ വി. പി. കമ്മീഷൻ ൩ ണ. ൨൦. സഞ്ജീവഗുളിക. കുട്ടികൾക്കുണ്ടാകുന്ന പനി, ജലദോഷം, തലവേദന, ചുമ, അതിസാരം, അർശ്ശസ്സ്, ഉറക്കമില്ലായ്മ ഇവയ്ക്കും ആന്ത്രവായു മുതലായ എല്ലാ ഉദരരോഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധമാകുന്നു. ഇതു മദ്ധ്യവയസ്സൻമാർക്കും ഒരു പോലെ ഉപകരിക്കാവുന്നതാകുന്നു. വില ൧൦ ണ വി. പി. കമ്മീഷൻ ൬ കുപ്പി വ രെ ൫ ണ.

പി.സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/177&oldid=168483" എന്ന താളിൽനിന്ന് ശേഖരിച്ചത്