ഇരുപത്തിനാലു വൃത്ത
(൧൬) മൂർത്ത വരപരശുകൊണ്ടു
ഭർഗവനും മുറിച്ചു നിജ-
ധാത്രിയുടെ കഴുത്തു പണ്ടി-ഇരുപത്തിനാലു വൃത്ത
തോർക്ക ഹൃദി രഘുതിലക!
പാർക്കരുതു കുലയ്ക്ക വില്ലു,
ചേർക്ക നല്ലപകഴിതന്നിൽ
രാക്ഷസിയെക്കഴിക്ക ശിവ ഇരുപത്തിനാലു വൃത്ത രാമരഘുനാഥജയ!
വ്യാ--മൂർത്ത=മൂർച്ചയുള്ള; വരപരശു=നല്ല വെണ്മഴു; ഭാർഗവൻ=പരശുരാമൻ; നിജധാത്രി=നിന്റെ അമ്മ; ഇത്=ഇങ്ങനെ; പല വീരൻമാരും ധർമ്മരക്ഷയ്ക്കുവേണ്ടി സ്ത്രീവധം ചെയ്ത കഥ; ഹൃദി(ദ.ന.സ.ഏ)=മനസ്സിൽ; പാർക്ക=താമസിക്ക; പകഴി=അമ്പ്; പ്രാചാനമലയാളം,'രാമചരിതം' ഒമ്പതാം പടലം ൯൪-ഉം ൯൯-ഉം പാട്ടുകൾ നോക്കുക) കഴിക്ക=അവസാനിപ്പിക്ക. വധിക്ക എന്നു സാരം;
(൧൭) പിടിച്ചു കൊണ്ടു കടിച്ചുതിന്നു-
ന്നവർകളുടെ കടരുനിണ-
മടലിലണിഞ്ഞിതാ വരുന്നു
തടിച്ചുയർന്ന രജനിചരി
തൊടുക്ക ശരം ചെവിക്കുഴിയെ
വലിച്ചുനോക്കീട്ടുടനയയ്ക്ക
മടിക്കരുതു മനുതിലക!
രാമരഘുനാഥ ജയ!"
വ്യാ- കടരുനിണം=കുടലും ചോരയും; രജനീചരി=രാക്ഷസി; മനുതിലകൻ=മനുവിന്റെ കുലത്തിൽ ശ്രേഷ്ഠൻ;
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sudevkumar എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |