Jump to content

താൾ:Ramayanam 24 Vritham 1926.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലുവൃത്തം 17
ചൊല്ലെഴുന്ന രാവണനെക്കൊന്ന രഘുനാഥൻ
നല്ലതുവരുത്തുക നമുക്കു ഹരിരാമ.
വ്യാ-അല്ലൽ=ദുഃഖം. ആശ്രിതജനാനാം=(അ. പു. ഷ. ബ) ഭക്തന്മാരായ ജനങ്ങളുടെ അടവി തന്നിൽ= വനത്തിൽ. ചൊല്ലെഴുന്ന=കേൾവിപ്പെട്ട. രഘുനാഥൻ=ശ്രീരാമൻ (രാമാവതാരം കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ സിദ്ധവൽക്കരിച്ചുകൊണ്ടുള്ള വചനമാണ്) നല്ലത്=മംഗളം. നമുക്കു=കവിക്കും ശ്രോതാക്കൾക്കും. ഈ പദ്യത്തിൽ ഒന്നാം പാദത്തിൽ രണ്ടാമത്തെ ഗണത്തിന്റെ ആദ്യാക്ഷരവും, രണ്ടും മൂന്നും പാദങ്ങളിൽ ഒന്നാം ഗണത്തിന്റെ അന്ത്യാക്ഷരങ്ങളും ഗുരുവാക്കിയിരിക്കുന്നത് വൃത്തലക്ഷണത്തിന് വിരുദ്ധമാകുന്നു; എന്നാൽ അവയെ ഗാനരീതിയിൽ ചൊല്ലി ശരിയാക്കിക്കൊള്ളണമെന്നാണു കവിയുടെ സങ്കല്പം. ഇത്തരം മാത്രാഭേദത്തോടുകൂടിയ പ്രയോഗങ്ങൾ ഈ ഗ്രന്ഥത്തിൽ ഇനിയും പലേടത്തും കാണാവുന്നതും അവയെല്ലാം ഇങ്ങനെതന്നെ പരിഹരിക്കേണ്ടതുമാകുന്നു.
(വർ) രാമ! ഹരിരാമ! ഹരിരാമ! ഹരിരാമ!
രാമ! രജനീചരകുലാന്തക! തൊഴുന്നേൻ
പ്രാണനകലും പൊഴുതുനിൻ മഹിതരൂപം
കാണമ മെനിക്കു തെളിഞ്ഞാശു ഹരിരാമ.
വ്യാ- രജനി... അന്തകൻൃരാക്ഷസവംശത്തെ നശിപ്പിച്ചവൻ. നിൻമഹിതരൂപം=നിന്റെ ദിവ്യമായ രൂപം (വിഷ്ണുരൂപം) മരണസമയത്തിൽ ഭഗവദ്രൂപദർശനം മോക്ഷപ്രദമാണല്ലോ. എനിക്കു സംസാരസുഖത്തിലിച്ഛയില്ല. അതിനാൽ നിത്യനന്ദമയമായമോക്ഷം തരേണമേ ഭഗവാനേ! എന്നു കവി പ്രാർത്ഥിക്കുന്നു.
ഒന്നാം വൃത്തം കഴിഞ്ഞു.
8*































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ സതീഷ്ആർവെളിയം എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/30&oldid=168392" എന്ന താളിൽനിന്ന് ശേഖരിച്ചത്