Jump to content

താൾ:Ramarajabahadoor.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിൽ) "ആ പെരിഞ്ചക്കോടൻ ആരെന്ന് നീ അന്വേഷിച്ചോ?"

കൊടന്തആശാൻ: "കരിഞ്ചക്കൊറവൻ എന്ന് ഒരാൾ ഇവിടെങ്ങും ഇല്ലേ?"

ഉണ്ണിത്താൻ: "ഫ! വിടുഭോഷ! 'കരിഞ്ചക്കൊറവൻ' അല്ലാ, പെരിഞ്ചക്കോടനാണ്. ആരെങ്കിലും ആകട്ടെ. നീ ഇനി അന്വേഷിക്കണമെന്നുമില്ല."

കൊടന്തആശാൻ: "ഇല്ലേ, ഇല്ലേ. ദിവാന്ന്യേമാന്റെ അനന്തിരവൻ കൊച്ചുതമ്പി-"

ഉണ്ണിത്താൻ: "അഃ - 'കൊച്ചുതമ്പി' -എന്തോന്നെടാ -'കൊച്ചുതമ്പി' ഇരയിമ്മൻതമ്പിയല്ലേ? അയാളെക്കുറിച്ചു നീ എന്തു ശുപാർശചെയ്യുന്നു? അതിനെന്താവശ്യം? അവർ ഇന്നു നാടു ഭരിക്കുന്ന പ്രമാണികളല്ലേ? സേവപിടിച്ചു വല്ലതും സാധിക്കാമെങ്കിൽ അതു നടക്കട്ടെ. നമ്മെ ഉപദ്രവിച്ചേക്കരുത്-"

കൊടന്തആശാൻ: "സാവിത്രിക്കുഞ്ഞപ്പിക്കു മുണ്ടുകൊടുപ്പിക്കാൻ കൊള്ളാമെന്ന്-"

ഉണ്ണിത്താൻ: "ഏതു പരാശരന്റെ സ്മൃതിയിൽ കണ്ടു അത്? നീ ഇനി അടുത്തപോലെ അമരാവതിയിലെ ജയന്തൻകുട്ടീടെ പേരുകൊണ്ട് എത്തും. 'അലമാറ്' എന്നു പറയുന്നത് നിന്റെ ഈവക കച്ചവടംകൊണ്ടുണ്ടാകുന്നതാണ്. നീ അപസ്മാരത്തുള്ളൽ തുള്ളണ്ടാ. ആരുടെ യുക്തിയാണത്?"

കൊടന്തയാശാൻ: (ക്ഷീണം നടിച്ച്) "അംഅ."

ഉണ്ണിത്താൻ: (കുപിതനായി) "അമ്മയോ? അമ്മയോടാരു പറഞ്ഞു?"

കൊടന്തആശാൻ: "അതു ചോദിച്ചില്ല."

ഉണ്ണിത്താൻ: "സങ്കല്പമറിയാണ്ടുള്ള നിവേദ്യം എന്തു നേദിപ്പാണ്, ഏഭ്യാ?"

കൊടന്തആശാൻ: "അയ്യോ! മറ്റുള്ളവർ തലമറന്നെണ്ണതേക്കുന്നതിനു ശിക്ഷ ഇവന്നൊ? ദിവാന്ന്യേമാൻ ഇവിടെ ആലോചിക്കേണ്ടതാണെന്നു ഞാൻ കുഞ്ഞമ്മയോടു വാദിച്ചേ."

ഉണ്ണിത്താൻ: "എനിക്ക് അതൊന്നും കേൾക്കേണ്ട. നീ ഇപ്പോൾത്തന്നെ നടക്കണം. നേരെ പോയിട്ടു ബബ്ലാശേരി തിരുമനസ്സിനെ കണ്ടു തീർച്ച എന്തെന്നു ചോദിച്ചു വന്നേക്കണം."

കൊടന്തആശാൻ: (തന്റെ ചെറുശരീരത്തെക്കൊണ്ടു വല്ലികളുടെ ചാഞ്ചാട്ടം ആടിച്ച്) "ബോധി - ഗുരുനാഥൻ ക്ഷമിച്ചാൽ ബോധിപ്പിക്കാം. കാര്യം ഇഷ്ടംപോലെ. എങ്കിലും കൊച്ചുതമ്പി വേണ്ടംകിൽ രണ്ടാം പക്ഷത്തിന് - ഇവനൊരു ബന്ധവുമില്ലേ - ആശ്രയിക്കുന്നിടം നന്നായിവരട്ടെ എന്നേയുള്ളു - രണ്ടാം പക്ഷത്തിന്, വിക്രമൻപിള്ളയല്ലേ നമുക്കു നന്ന്? ഇന്നലത്തെ കഥകൊണ്ടു തിരുവുള്ളം-"

ഉണ്ണിത്താൻ: "അതതേ. ഇന്നത്തെ കല്പനയെല്ലാം അവനെക്കുറി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/65&oldid=168325" എന്ന താളിൽനിന്ന് ശേഖരിച്ചത്