താൾ:Ramarajabahadoor.djvu/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാരുടെ മുമ്പിൽ ആവിർഭവിച്ചു. സമാനപ്രഭാവന്റെ ദർശനത്തിലെന്നപോലെ കാര്യക്കാരുടെ ഖഡ്ഗം പലവുരു ആകാശത്തെ വിച്ഛേദിച്ച് ഒന്നു വട്ടംകറങ്ങി ചീറി ലഘുചക്രങ്ങളെ ലേഖനം ചെയ്തിട്ടു പ്രയോക്താവെയുംകൊണ്ടു വ്യോമവീഥിയിലോട്ടുയർന്നു. സഹസ്രകണ്ഠനിൽനിന്നു താരസമൂഹത്തെ ധൂളിയാക്കുമാറ് ഏകോപിച്ചു പൊങ്ങുംവണ്ണമുള്ള ഒരു ഹാസപടലി ആ കൃതാന്തവിഗ്രഹത്തിന്റെ വക്ര്തത്തിൽനിന്നു മുഴങ്ങി ദിഗന്തങ്ങളെ കിടുക്കി. ബ്രഹ്മാണ്ഡകടാഹത്തിൽ മാറ്റൊലിക്കൊള്ളുമാറുള്ള രൂക്ഷസ്വരത്തിൽ "പാണ്ടയേപ്പിടിക്ക ആണ്ടവർക്കല്ലാണ്ട് മുടിയുമാ?" എന്ന ഘോരാട്ടഹാസത്തോടെ, ആ നിശാമൂർത്തി മാംസാശിയായുള്ള പുൽക്കാട്ടിനിടയിൽ മറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/256&oldid=168101" എന്ന താളിൽനിന്ന് ശേഖരിച്ചത്