58
രഘുവംശചരിത്രം
ഈ അശ്വത്തെ വിട്ടയച്ചാലും . സന്മാർഗ്ഗത്തെ കാണിച്ചുകൊടുക്കേണ്ടവരായ ഈശ്വരന്മാർ ദുർമ്മാർഗ്ഗത്തെ സ്വീകരിക്കുക എന്നത് അയുക്തമാണ്.
ഇപ്രകാരം യുക്തിയുക്തമായി രഘു പറഞ്ഞതുകേട്ടു ദേവേന്ദ്രൻ ആശ്ചര്യപ്പെടുകയും രഥത്തെ തിരിച്ചുനിർത്തി താഴെ പറയും പ്രകാരം മറുപടിപറയുകയും ചെയ്തു.
"അല്ലയോ രാജകുമാരാ ! നീ പറയുന്നതൊക്കെ ശരിയാണ്.പക്ഷെ, യശോധനന്മാർക്കു യശസ്സു ശത്രുക്ക
ളുടെ പക്കൽ നിന്നു രക്ഷിക്കുന്നതാണു യുക്തം . നിന്റെ പിതാവു ലോകപ്രസിദ്ധമായ എന്റെ യശസ്സിനെ മുഴുവൻ യാഗം കൊണ്ടു നിസ്സാരമാക്കുവാൻ ഉത്സാഹിക്കുകയാണു ചെയ്യുന്നത്. പുരുഷോത്തമനെന്ന പേരു വിഷ്ണുവിന്നെല്ലാതെ വേറെആർക്കും ഇല്ല. ശിവനല്ലാതെ വേറെ ഒരുത്തർക്കും മഹേശ്വരൻ എന്ന പേരില്ല. അതുപോലെ 'ശതക്രതു' എന്നപേര് എനിക്കു മാത്രമായുള്ളതാണ്.ഈ ശബ്ദം അന്യനെ പ്രാപിക്കുന്നതല്ല. ന്ന്റെ അച്ഛൻ നൂറാമത്തെ യാഗം കഴിച്ച്
'ശതക്രതു' വാവാനാണ് ഈ കുതിരയെ ഉപയോഗിച്ചിട്ടുള്ളത്.അതുകൊണ്ട് കപിലമഹ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.