രഭ്യമുമ്മതുമാകായാൽ ശ്വാസത്തിന്ന ഒരു നല്ല മണവുമുണ്ടാവും വായനാറ്റം ......അതുണ്ടാവില്ല.നല്ല ഒരു മണം വായിൽ നിന്ന് പുറപ്പെടുകയും ചെയ്യും.
Karppuraristaha.കർപ്പൂരാരിഷ്ടം. നടപ്പു ദീനത്തിനുള്ള പ്രത്യേക ഔഷധം(വീഷുചികക്കുള്ള സിദ്ധൗഷധം)ഒരു കുപ്പിക്ക് വില 8 അണ.കർപ്പൂരാരിഷ്ടം,വിഷൂചിക,അതിസാരം,വയറ്റിൽകടി,ദഹനക്കുറവ്,ചെവിക്കുന്നിയുടെ കേട,അടിവയറ്റിന്ന വിസാരം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് നല്ല മരുന്നാണ്.ഈ ഔഷധം പല ജാതിയായ വേദനകളെ തീർത്ത് അവയവങ്ങൾക്ക് ശാന്തമായ പ്രസാദ ചൈതന്യത്തെ വരുത്തും അവയവങ്ങൾക്ക് ക്ഷണ സംഭവങ്ങളായ വിറയൽ പിടച്ചൽ മുതലായ വികൃതികളെ മാറ്റും.മലത്തിന്റെ അയച്ചിൽ മാറ്റി മലത്തെ കെട്ടി മലബന്ധം വരുത്തി ബലം കൊടുക്കും. അവിൻ(കറപ്പ)കൂട്ടിട്ടുള്ള അന്യ മരുന്നുകളെപ്പോലെ ഔഷധം തലവേദനയെഉണ്ടാക്കില്ല.തലതിരിച്ചിൽ,ഉറക്കം,മന്ദത,ആലസ്യം,മോഹ മുതലായതുകളെ ഉണ്ടാക്കുന്നതുമല്ല.അൽപ്പ നിമിഷങ്ങൾക്കുള്ളിൽ ഛർദിയും വേദനയും നോവും നിന്നുപോകും.ഏകമൂലികപ്രയോഗകാരായ ഹോമിയോപ്പദി വൈദ്യരും ബഹുമൂലികാപ്രയോഗകാരായ അലോപ്പതി വൈദ്യരും കൊടുക്കുന്ന കർപ്പൂരം ക്ലോരോഡൻ എന്നിത്യാദി മരുന്നുകളേക്കാൾ ഞങ്ങളുടെ കർപ്പൂരാരിഷ്ടം ഇന്ത്യയിലെ ജനങ്ങളുടെ ദേഹങ്ങൾക്കും അതിന്റെ സഹജസ്വഭാവങ്ങൾക്കും പറ്റിയതാണ്.ഇത് ഞങ്ങളുടെ അനുഭവമാണ്. മേൽപ്പറഞ്ഞ എല്ലാ മരുന്നുകൾ താഴെ എഴുതിയ മേൽവിലാസത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ തമിഴിലോ എഴുതി ചോദിക്കേണ്ടതാണ്. എന്ന് ടി.എസ് സുബ്ഹമണ്യം ആന്റ് കമ്പനിയാർ 33.ആർമീനിയൻ സ്ട്രീറ്റ് മദിരാശി
(THE SARASWATU PEN)
ഒരിക്കൽ മഷിമുക്കിയാൽ 300 മുതൽ 500 വരെ വാക്കുകൾ എഴുതാം.
സർ.വാൾ്ട്ടർ ലോറൻസ്(കെ.സി.ഐ.ഇ) ഇന്ത്യാഗവണ്ണർമാരുടെ പ്രൈവറ്റ് സിക്രട്ടറി:സരസ്വതി തൂവലുകൾ വളരെ ഉപയോഗമുള്ളവയായി കാണുന്നു.താങ്കളുടെ നൂതനമായ ഈ കണ്ടുപിടിക്കലിന്നു താങ്കൾക്ക് എല്ലാ ജയവും സിദ്ധിക്കട്ടെ.
സർ.വാൾ്ട്ടർ ലോറൻസ്(കെ.സി.ഐ.ഇ) ............ഹൈക്കോട്ട ഒന്നാം ജൂട്ടി:-സരസ്വതി തൂവലുകൾ വളരെ ഉപയോഗമുള്ളവയായി ഞാൻ കണ്ടിരിക്കുന്നു.കുറെ തൂവലുകൾ താങ്കൾ എനിക്ക് അയച്ചുതരുന്നത് ഉപകാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Akbarali എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |