ത് നടിച്ച് കാണുമ്പോൾ ആരാണ് "പരമാനന്ദപരവശനാകാത്തത്"?എന്നാൽ ഇങ്ങിനെ ഉള്ളിളകി മറിഞ്ഞസമയം ഒരു പുരുഷന്റെ ശതവർഷമായ ആയുഷ്കാലത്തില് പത്തോ നൂറോ നാഴിക മാത്രമെ ശരാശരി കണക്കുകൂട്ടുമ്പോൾ കണുകയുള്ളു എന്നു വരുവാനണെള്ളുപ്പം.
അതുതന്നേയും കാപ്പദേശ ഹേതുക്കൾ കൊണ്ട് ഇടമുറിഞ്ഞ് മുറിഞ്ഞ് കിടക്കുന്നതായിട്ടാണ് അനുഭവസിദ്ധം. ഇങ്ങിനെയിരിക്കുന്ന കഥാഭാഗങ്ങളെ തമ്മിൽ സംബന്ധിപ്പിക്കുവാൻ മാത്രം ഈ കഥകളെയും സൂചിപ്പിക്കതെ നിവൃത്തിയില്ല. അതുകൊണ്ട് സെമയമായ ദൃശ്യകഥാഭാഗത്തെ അങ്കങ്ങൾ കൊണ്ടും അസംബന്ധത്തെ നിവൃത്തിപ്പാൻ മാത്രം വേണ്ടി സൂച്യമായ ഇടക്കഥാ ഭാഗത്തെ വിഷ്കംഭം, ചൂളികാ, അങ്കാസ്യം, പ്രവേശം, അങ്കാവതരണം, ഇവകളിൽ ഒന്നുകൊണ്ടും നാടകങ്ങളിൽ പ്രതിപാദിച്ചുവരുന്നു.
പ്രകൃതനാടകത്തിലാകട്ടെ, വൈശ്രവണന്റെ സന്നിധിയിൽ അട്ടം കഴിച്ചു തിരിച്ചുപോകുമ്പോൾ വഴിനടുവിൽ വച്ച് ഉർവ്വശിയെ അസുരന്മാർ ബലത്താലെ പിടിച്ചുകൊണ്ടുപോയ നിമിത്തം ശേഷം അപ്സരസ്ത്രീകൾ കരയുന്നു. എന്ന സൂച്യകഥാഭാഗത്തെ "ആര്യന്മാരെ" എന്നു തുടങ്ങി "കരയുന്നതാണ്" എന്നതുവരെയുള്ള ഗ്രന്ധം കൊണ്ടു സൂത്രധാരൻ സൂചിപ്പിച്ചു പോയതിന്റെ ശേഷം അപ്സരസ്ത്രികൾ പ്രവേശിച്ചിട്ട് ഉർവ്വശീവിരഹമെന്നവാർത്തകാരണം മൂലമുണ്ടായ അസഹ്യശോകാശയങ്ങളോടു കൂടി രക്ഷിപ്പാൻ തക്ക ആരേയും കാണാനില്ലെങ്കിലും ദേവപക്ഷവും ആകാശഗമനസാമർത്ഥ്യമുള്ള വല്ലവനുമിദ്ദിക്കിലെങ്ങാനുമുണ്ടെങ്കിൽ കേട്ടുവന്നുരക്ഷിച്ചുകൊള്ളാമെന്ന് അത്യാവശ്യകാര്യത്തെ രക്ഷിക്കണേ എന്നുമുതൽ ആൾരക്ഷിക്കണേ എന്നതുവരെയുള്ള ഗ്രന്ഥംകൊണ്ട് പ്രാർത്ഥിക്കുന്നു. ദൈവഗത്യാ അപ്പോൾ ചന്ദ്രരവസ്സ് മഹാരാജാവ് ആദിത്യഭഗവാനാകുന്നു.'തൊഴുത് തിരിച്ചുപോരുന്നവഴിയിൽ അരികിലെത്തി.അപ്സരസ്ത്രീകളുടെ പ്രാർത്ഥനയെ കേട്ടു. ജാത്യാതന്നെ ശൗര്യഭിക്ഷാത്രിയ ഗുണപൂർണ്ണനും, പിന്നെഗുരുശിക്ഷാദി കൊണ്ട് സകലവിദ്യാവിനീതനും, അസുര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |