Jump to content

താൾ:RAS 02 06-150dpi.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മലയാളഭാഷാവ്യവസ്ഥ
342



മേൽ ഇതിൽ ഓരോന്നു പിടിച്ചു തുടരാമെന്ന് ആദ്യന്തം തൊട്ടുവെക്കുന്നു. പിന്നെ, കണ്ണ, കണ്ണ്, കണ്ണു, കണ്ണു്, എന്നിപ്പോൾ നാലുവിധമെഴുതിവരുന്നതെല്ലാം പണ്ട്, കണ്ണ, എന്നുമാത്രം എഴുതിവന്നതിനെ ഇപ്പോൾ മറ്റു മൂന്നുമാതിരിയിലും എഴുതിത്തുടങ്ങിയിരിക്കുന്നതിൽ വെച്ച്"കേരളപാണിനീയാ"ഭിപ്രായപ്രകാരം, "കണ്ണ്" എന്ന രൂപം ഉത്തമമാണെങ്കിലും നടപ്പിലാക്കാത്തത് കഷ്ടമല്ലേ? നിവൃത്തിക്ക, പ്രവൃത്തിക്ക, എന്നിത്യാദി മുമ്പെഴുതിയിരുന്നതിപ്പോൾ നിവർത്തിക്ക, പ്രവർത്തിക്ക, എന്ന എഴുതിത്തുടങ്ങുന്നത് എത്ര നല്ലത്? ഈ പരിഷ്കാരം ഒന്നാമതായി മഹാമഹിമശ്രീ. "കേരളീയ കാളിദാസ" കൃതമായതിനാലായിരിക്കാം പ്രചാരത്തിലാകുന്നത്. ചുരക്ക, ചുരയ്ക്ക, ചുരെക്ക, ചുരെയ്ക്ക, എന്നീനാലും, ചുരക്ക, എന്നുമാത്രം മുമ്പെഴുതിവന്നതിനെ ഇപ്പോൾ മറ്റു മൂന്നമാതിരിയിൽകൂടി എഴുതുന്നതിനാൽ ഗുണമുണ്ടല്ലോ? ചെടി, ചേടി, ഈ രണ്ടും മുമ്പ്, ചെടി, എന്നുമാത്രം എഴുതിവന്നതിപ്പോൾ ഭേദപ്പെടുത്തുന്നത് എത്ര സുകരമാണ്? കൊട്ട, കോട്ട ഇവരണ്ടും മുൻ, കൊട്ട, എന്നുമാത്രമെഴുതിയതും നന്നല്ലല്ലോ?.

പിന്നെ മലയാളപദങ്ങളുടെ വിഷയത്തിലും പൂർവ്വനടപ്പിനെക്കാൾ ഇപ്പോഴത്തെ നടപ്പുതന്നെ പരിഷ്കൃതമായിരിക്കുന്നു. ആദികാലത്തേ മലയാള ഭാഷാരീതികാണിക്കുന്നതായി പ്രസിദ്ധപ്പെട്ട ഗ്രന്ഥങ്ങൾ ഒന്നും കാണാത്തതിനാൽ വളരെക്കാലം മുമ്പ് എഴുതപ്പെട്ടതായി കാണുന്ന ചിലശിലാശാസനങ്ങൾ, താമ്രശാസനങ്ങൾ, മുതലായവയെ മതൃകയായി എടുത്തുനോക്കുമ്പോൾ അക്കാലത്തേ മലയാളഭാഷ എഴുതിവന്ന അക്ഷരം കൂടി ഇപ്പോഴത്തേ "ആര്യാക്ഷരം" എന്ന മലയാളാക്ഷരമല്ലാ. ആര്യഎഴുത്തെന്നത് ഗ്രന്ഥാക്ഷരമെന്നും മലയാളാക്ഷരമെന്നും പക്ഷാന്തരങ്ങൾ കാണുന്നുണ്ടുതാനും. തുഞ്ചന്റെ "ഹരിനാമ"ത്തിൽ "അമ്പത്തോരക്ഷരവും" എന്നത് ഗ്രന്ഥാക്ഷരമാലയിലും അമ്പത്തിമൂന്നക്ഷരം മലയാളം അക്ഷരമാലയിലും ഉള്ളതാകയാൽ എഴുത്തഛനും മറ്റുംകൂടി എഴുതിവന്നതായി കാണുന്ന ആര്യഎഴുത്ത എന്നത്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/21&oldid=167712" എന്ന താളിൽനിന്ന് ശേഖരിച്ചത്