339
ശരിയായ്സ്സർവ്വവും തോന്നും നരരും പുനരങ്ങിനെ
മേലെഴുതിയ വിഷയനാമത്തെ നാലുവിധമായി പദഛേദം ചെയ്യത്തക്കവണ്ണം ഉദ്ദേശിച്ച് കല്പിച്ചിരിക്കുന്നു. 1. മലയാളഭാഷാ + അവ്യവസ്ഥ. 2. മലയാളഭാഷാ + വ്യവസ്ഥ. 3. മലയാള + ഭാഷാ + അവ്യവസ്ഥ. 4. മലയാള + ഭാഷാ + വ്യവസ്ഥ. എന്നിങ്ങിനെയാകുന്നു നാലുവിധം. അതാവിതു:- 1. മലയാളഭാഷയുടെ അനിശ്ചിതഭാഗമെന്നും, 2. മലയാളഭാഷയുടെ നിശ്ചയം വരുത്തേണ്ട ഭാഗമെന്നും, 3. മലയാളത്തിലേയും, ഭാഷ എന്നുമാത്രംകൂടി സാധാരണമായി പറഞ്ഞുവരുന്ന മലയാളഭാഷയിലെയും, അനിശ്ചിതാംശമെന്നും, 4. മലയാളത്തിലെയും, ഭാഷയിലെയും, നിശ്ചയംവരുത്തേണ്ട അംശമെന്നും യഥാസംഖ്യമായി എടുക്കേണ്ടതാകുന്നു. ഇതിൽ മലയാളം, എന്ന പദത്തെത്തന്നെ മലയാളദേശം എന്ന അർത്ഥത്തിലും, മലയാളഭാഷ എന്ന അർത്ഥത്തിലും, ഉപയോഗിക്കുന്നുണ്ടല്ലോ? എന്നാൽ ആ പദം ദേശപരമായിവരുമ്പോൾ മലയാളം, എന്നുമാത്രമല്ലാതെ വേറെവിധം എഴുതിക്കാണ്മാനില്ല. ഭാഷാപരമായി വരുമ്പോഴാകട്ടെ, 1. മലയാളം, 2. മലയാഴ്മ, 3. മലയായ്മ, എന്നും മറ്റും കാണുന്നുണ്ട്. ഇത് ദേശപരമായിവരുമ്പോഴത്തെ വ്യുല്പത്തി, 1. മല + അല എന്നും, 2. മല + ആഴം എന്നും മറ്റും ഭേദപ്പെടുന്നു. മല + അല എന്നെടുക്കുമ്പോൾ മലകളും, അലകൾ എന്നതിരകൾ ഉള്ള കടൽകളും, അധികമായ ദേശമെന്നും, മല + ആഴം, എന്നെടുക്കുമ്പോൾ മലകളും താണ പ്രദേശങ്ങളും ഇടകലർന്ന ദേശമെന്നും അർത്ഥം കൊള്ളുന്നു. മലയാളം, എന്നതിനെ ഭാഷാപരമായെടുക്കുമ്പോൾ താദൃശദേശീയഭാഷയെന്നും, മലയാഴ്മ, എന്ന ഭാഷാനാമം, മല + ആഴ്മ, എന്നെടുത്ത്, മല, എന്നതിന്ന്, മലപ്രദേശം, എന്നും, ആഴ്മ എന്നതിന്ന്, ആൾ എന്ന ക്രിയാധാതുവിൽനിന്നും ഭരണം എന്നർത്ഥം സിദ്ധിക്കുന്നതിനാൽ തദൃഗ്രാജ്യമെന്നും എടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |