താൾ:RAS 02 05-150dpi.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു321

പലവക.


പലവക.


(പുസ്തകപരിശോധന.)-ആര്യാലഹരി(സി.രാഘവപ്പുതുവാൾ;ഒറ്റപ്പാലം):--

ദേവീപരമായി ആര്യാവൃത്തത്തിൽ നുറു ശ്ലോകങ്ങൾ അടങ്ങിയ ഈ ചെറിയ പുസ്തകത്തെപ്പറ്റി ഇത്ര വളരെ താമസിച്ച് ഒരു അഭിപ്രായം പറയുന്നത് കേവലം നിഷ്ഫലമാണെന്നു വന്നേക്കാം. എങ്കിലും പത്രധർമ്മം ഞങ്ങൾക്കും നിർവ്വഹിക്കാതെ തരമില്ലല്ലൊ.

കവിയുടെ കവിതാവാസനയെപ്പറ്റി അഭിപ്രായഭേദം ഉള്ളതായിട്ട് ഞങ്ങൾക്കറിവില്ല.ഉണ്ടാകുവാൻ വഴിയില്ല.അക്ലിയത. അതായത് അർത്ഥത്തിനു ദോഷം തട്ടാതെ ശബ്ദത്തിനു ഭംഗി വരുത്തുക, വാസനയുടെ മുഖ്യലക്ഷണമാണു. ഈ കവിക്ക ഇതു സാധിക്കുമെന്നതിനു ഒരു ദൃഷ്ടാന്തം കാണിക്കാം.

    ഹരമോഹിനി താരകമോ;ഹരമോഹനദീക്ഷിതന്റെവിമുനിയോ                
    വരമാംശശധരദൂതിയോ;വരമൊഴിമാർമൗലിനിന്റെകാമുകിയോ


'എൾക്കുസുമം' മുതലായ പ്രയോഗങ്ങൾ അക്ലിക്ഷതയുടെ ലക്ഷണമാണെന്ന് ഞങ്ങൾ പറയുന്നില്ല. അലങ്കാര പ്രയോഗങ്ങൾ എല്ലാം പഴകിയവയാണെന്നുള്ള ആക്ഷേപം കൈക്കൊ ള്ളുവാൻ ആലോചിച്ചിട്ട് വേണ്ടിയിരിക്കുന്നു. 'ഗിരിസുതയല്ലോമനെ' ഇത്യാദി ശ്ലോകത്തിലെ അലങ്കാരങ്ങൾ പഴക്കം കാണുന്നില്ല.പിന്നെ എന്തെല്ലാമുള്ളതെന്ന് ഞങ്ങൾ അറിയുന്നതും ഇല്ല. ചന്ദ്രൻ, താമരപ്പൂ, മുതലായവയെ ഉപാക്ഷരങ്ങളായി സ്വീകരിക്കുന്നതിൽ 'പക്ഷെ' എന്ന ടോക്കും ആലോചിക്കുന്നവർ ഉപ്പ്,മൊളക്,പുളി മുതലായ വസ്തുക്കളേക്കൊണ്ട് ഉണ്ടാക്കിയ കറികളോടുകൂടി നിത്യം അന്നം ഭക്ഷിക്കുന്നതിൽ ശക്തിയിരുന്നതാണെന്നു പറയുന്നതായാൽ ഞങ്ങൾ തെറ്റൂ സമ്മതിക്കാം. കവി ശ്ലോകങ്ങൾ പലതും പ്രയോഗിച്ചിട്ടുള്ള കൂട്ടത്തിൽ 'അരമനകം' രണ്ടർത്ഥം ജല്പിച്ചിട്ടുണ്ടെങ്കിൽ അതു കൂടാതെ കഴിക്കുന്നതായിരുന്നു ഉത്തമം. 'പമ്പരവിരുതൻ' മുതലായ ശബ്ദങ്ങൾ ഭക്തിരസനിത്യാദികളല്ല.ദേവിയുടെ 'കേശാനി:പാമരഖ്ല:നംകൊണ്ട:' ഭക്തിരസത്തിനു ഭംഗി വരുന്നതിന്ന് പറയുന്നവർ ശ്രീ പാർവ്വതിയുടെ തിടമ്പിന്മേൽ മുല്ലപ്പൂചാർത്ത് കണ്ടപ്പോൾ മനസ്സിളകിയ ശാന്തിക്കാരനെ ഓർക്കേണ്ടതാണു.കവി വേറെ ഒരു വിഷയത്തിൽ പ്രവേശിക്കയായിരുന്നുവെന്ന് ചിലരുടെ പക്ഷമുണ്ട്. അദ്ദേഹത്തിനാൽ കഴിയുന്നത് ശ്രമിക്കണമെന്നാണു ഞങ്ങളുടെ പ്രാർത്ഥന.

ഫലിതം


പ്രസിദ്ധനായ കല്ലൂരു നമ്പൂരിപ്പാട്ടിലേക്കു ഒരു ക്ഷേത്രത്തിൽ ഉണ്ടായിരുന്ന തന്ത്രം വേറെ ഒരു നമ്പൂരി അപഹരിച്ച ബിംബ പ്രതിഷ്ഠ കഴിച്ചു, 'ബിംബപ്രതിഷ്ഠ എല്ലാം വേണ്ട പോലെ യായോ?'എന്ന് നമ്പൂരിപ്പാട്ടിലോട് ചിലർ ചോദിച്ചപ്പോൾ അദ്ദേഹം അമരേശത്തിലെ ഒരു ശ്ലോകം കൊണ്ടാണു മറുപടി പറഞ്ഞത് "സമാഹൃത്യാന്യതന്ത്രാണി സംക്ഷിപ്തൈ: പ്രതിസംസ്കൃതൈ: സമ്പൂർണ്ണമുച്യതേവർഗ്ഗൈർന്നാമലിംഗാനു ശാസനം:"

(അന്യന്റെ തന്ത്രം അപഹരിച്ച ചുരുക്കത്തിൽ ചില ക്രിയയൊക്കെ നടത്തി.കൂട്ടർ ഒക്കെ സമ്പൂർണ്ണമെന്നും പറഞ്ഞു. ആകെക്കൂടി നോക്കുമ്പോൾ 'ലിംഗം' എന്നൊരു പേർ മാത്രം)

(സ്വന്തം.)--സ്ഥലച്ചുരുക്കത്താൽ പുസ്തകപരിശോധനകൾ പലതും നീക്കി വയ്ക്കേണ്ടി വന്നിരിക്കുന്നു. മാസികകളുടെ പട്ടികയിൽ ലേഖകൻ 'ഭാഷാപോഷിണി' ഉണ്ടൊ ഇല്ലയോ എന്ന സംശയത്തിൽ ഇട്ടിട്ടുണ്ട്. ചിങ്ങത്തിലെ പ്രതി ലേഖനം അച്ചടി തീർന്നതിന്റെ ശേഷം ഞങ്ങൾക്കു കിട്ടിയിരിക്കുന്നു.

.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/60&oldid=167689" എന്ന താളിൽനിന്ന് ശേഖരിച്ചത്