താൾ:RAS 02 05-150dpi.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

317 ഒരു ദുർമ്മരണം


                     ഒരു ദുർമ്മരണം
                       -----------------

തും പിന്നിലുള്ളവൻ സ്റ്റേഷനാപ്സറെ മാറത്തു താങ്ങിക്കൊണ്ട മലർന്നുവീണതും ഒരു ഞൊടിക്ക് കഴിഞ്ഞു.ആ കിടപ്പിൽ സ്റ്റേഷനാപ്സർ മറ്റേവന്റെ അരക്കെട്ടിൽ ഒരു പിടുത്തം പിടിച്ചതോടുകൂടി കൈകൾ രണ്ടും അയഞ്ഞു.തത്സമയം ഭാസ്കരമേനോൻ പിമ്പു മറിഞ്ഞ മറ്റവന്റെ തലക്കൽ ചെന്നു നിന്നു.അവന് പിടിച്ചെഴുനീറ്റ അടിഉറപ്പിക്കുവാൻ എടകിട്ടുന്നതിന്നു മുമ്പ കാലുവച്ചു അവനെ കമഴ്ത്തി വീഴിച്ചു.തൽക്ഷണം എതിരാളിയുടെ കൈകൾ നിലത്തോടു ചേർത്തു പിടിച്ച സ്റ്റേഷനാപ്സർ അവന്റെ പുറത്തു കയരി ഇരിപ്പായി.അവിടെ ഇരുന്നുകൊണ്ട കാര്യം പറയിക്കുവാനുള്ള ആലോചനതുടങ്ങിയപ്പോൾ കിടന്നിരുന്നവൻ എടുത്തിരുന്നവിദ്യ സ്റ്റേഷനാപ്സർ വിചാരിക്കതെകണ്ടുള്ളാതായിരുന്നു.അരക്കെട്ടുമുതൽ പെരുവിരൽ വരെ വില്ലുപോലെ ഒടിവുകൂടാതെ വളച്ച കാലിന്റെ പത്തികളെ ബലമായിട്ട സ്റ്റേഷനാപ്സരുടെ കക്ഷങ്ങളിൽ തിരുകി പെട്ടന്നു പൊക്കി പിന്നാക്കം ഒരേറുകൊടുത്തു.അതോടുകൂടി സ്റ്റേഷനാപ്സറും തലപ്പാവും തമ്മിൽ വേർപിരിഞ്ഞ ശത്രുവിന്റെ സമീപത്തുനിന്നു ഏകദേശം ഒരു ദണ്ഡ അകലെ ചെന്നു വീണു.ശ്റ്റേഷനാപ്സർക്കു കരുതിവീഴുവാൻ സംഗതി വരാഞ്ഞതു കൊണ്ടു വീണേടം പുല്ലു തൂർന്ന മണൽ പ്രദേശമല്ലായിരുന്നുവെങ്കിൽ പരുക്കു ധാരാളം പറ്റുമായിരുന്നു.ഈ വീഴ്ച്ചയിൽ നിന്നു രക്ഷപ്പെട്ട സ്റ്റേഷനാപ്സർ എഴുനീറ്റപ്പോൾ എതിരാളിയും എഴുനീറ്റു തിരിഞ്ഞു നോക്കി ഓടുവാൻ തുടങ്ങി.സ്റ്റേഷനാപ്സരും പിന്നാലെ പാഞ്ഞു.നദീതീരത്തുകൂടി ഇങ്ങനെ ഓടി മത്സരിച്ചതിന്റെ ശേഷം നിശ്ചയമായിട്ടും പിടികൂടുമെന്നു കണ്ട മറ്റേവൻ വെള്ളത്തിലേക്കിറങ്ങി.ഓടുംവഴി അഴിച്ചു തെയാറാക്കിയിരുന്ന കുപ്പായം വലിച്ചെറിഞ്ഞ ഭാസ്കരമേനവനും കൂടെച്ചാടി.മൊട്ടിനുവെള്ളത്തില്വച്ചു"പടമിറ്റത്തുകളത്തിൽ ഒരുമിച്ചു പയറ്റിയ മൊയ്തു അല്ലേടാ ഇത? എന്നുചോദിച്ചുങ്കൊണ്ട അവനെ പൊത്തിപ്പിടിച്ച കയ്യുവച്ചതു,മല്ലയുദ്ധത്തിനിടക്കു അര




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/56&oldid=167684" എന്ന താളിൽനിന്ന് ശേഖരിച്ചത്