Jump to content

താൾ:RAS 02 05-150dpi.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

15 രസികരഞ്ജിനി.

    സ്ഥാനം, പാർത്താതിതേതാണൊരു വിവരവുമില്ലിത്തിരക്കിത്തിരിയ്ക്കോ
    ന്നൂനംകല്പിച്ചിതിന്നപ്പുറമതുമമകാണിയ്ക്കകാണിയ്ക്കതായേ                       7
    സൃഷ്ടിച്ചുമർത്ത്യദേഹം വിധിവിധുമുഖിമാർക്കിഷ്ടമല്ലാത്തവേഷം
    കെട്ടിച്ചുവിത്തസമ്പാദനമതിൽ വഴിമുട്ടിച്ചുമട്ടിച്ചുചിത്തം
    പൊട്ടിച്ചുഗേഹബന്ധം  മമഭവജലധിയ്ക്കുകരയ്ക്കുള്ളപോതം
    വെട്ടിച്ചു ഞാൻ ജയിച്ചു ജനനിതവകകടക്കൺകഴുക്കോൽ കിടച്ചാൽ      8
    ധാതാവിൻ ഗളനാളപഞ്ചതകെടുത്തില്ലേതവാർദ്ധാംഗമെ
    ന്മാതാവേശമനന്നുപഞ്ചതപെടുത്തിലേമൃഡാർദ്ധാംഗമേ
    വിതായാസമൊഴിയ്ക്കുമേ യമപുരസ്ത്രീഗർഭപാത്രക്ഷമാ
    യാതായാതവിഷാദഭാരമതിനായിന്നേതൊഴുന്നേനുമേ                          9
    ഞാനാകുന്നതുനീശിവേഭവതികായീടുന്നതിഞാൻ വൃഥാ
    നാനാദിക്കുകളിൽ പ്രകാമമിഹതേവാസസ്ഥലാൻവേഷണം
    സ്ഥാനാദിക്രമമെന്റെകൊണ്ടുതവകണ്ടെന്നെ ഭജിയ്ക്കുന്നുഞാൻ
    ന്യൂനാതിക്രമണം പൊറുത്തവിരതം നിങ്കൽ പ്രസാദിയ്ക്കനീ.                     10
                                            ഒറവങ്കര നീലകണ്ഠൻ നമ്പൂരി(രാജാവ്)
ഒരു വിലാപം.


                                         ൮.
൧.                 ഒരു കുട്ടിയെയങ്ങു കിട്ടുവാൻ
                    പെരുതാകും കൊതിപൂണ്ടനേകനാൾ
                    പുരുപുണ്യഗണങ്ങൾചെയ്തുതാ
                    നരുളുന്നോർക്കുലഭിപ്പതില്ലഹോ 
                
 ൨.                പുരുദുഷ്ടതയോടുഹന്ത: നി-
                    ഷ്ഠൂരരായീശ വീചാരമെന്നിയേ
                    നിജസന്തതി നാശമാകുവാൻ
                    വിജനേവേലകൾചെയ്തനാരതം 
             
 ൩.               മരുവും മനുജർക്കുമക്കളൊ
                    ട്ടുളവാകുന്നു മുറക്കു പിന്നെയും 
                    അളവറ്റധനിക്കു വീട്ടില
                    ങ്ങനുഭോഗത്തിനൊരാളുമില്ലഹോ!


.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/54&oldid=167682" എന്ന താളിൽനിന്ന് ശേഖരിച്ചത്