Jump to content

താൾ:RAS 02 05-150dpi.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ബൃഹസ്പതി.


298


ബൃഹസ്പതി.
----:o:----

ബൃഹസ്പതി ഒരു സൂര്യനല്ല. അത സ്വപ്രകാശംകൊണ്ട് ശോഭിക്കുന്നില്ല. അതിൽ ഒരു നക്ഷത്രത്തിലെ പോലെ അത്യുഷ്ണത്തിൽ വായുക്കൾ കത്തിജ്വലിക്കുന്നതുമില്ല. അതിനെ ഒരു ദീപ്തിമത്തായ ഗ്രഹം എന്ന മാത്രമേ പറവാൻ പാടുള്ളൂ. പക്ഷെ ംരം ഗ്രഹം ഇനിയും ഭൂമിയെപ്പോലെ തണുത്ത് ശാന്തസ്ഥിതിയെ പ്രാപിച്ചു കഴിഞ്ഞിട്ടില്ല. ‘കുജൻ’ എത്രയോ കാലം മുമ്പുതന്നെ ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതിയെ പ്രാപിച്ചു കഴിഞ്ഞിരിക്കണമെന്ന നാം മനസ്സിലാക്കീട്ടുണ്ടല്ലോ. എന്നാൽ ബൃഹസ്പതി ംരം സ്ഥിതിയെ പ്രാപിക്കുന്നതിന് ഇനിയും അനേകം കാലം വെണ്ടിവരുന്നതാണ്.

ഒരു ചെറിയഗോളം വലിയ ഒരു ഗോളത്തിലും വേഗത്തിൽ തണുക്കുന്നതാണെന്ന്, ഇതിനു മുൻ‌പിൽ കുജനെപ്പറ്റിയുള്ള ഉപന്യാസത്തിൽ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ആയത് എങ്ങിനെയാണെന്ന് വായനക്കാരിൽ ചിലർക്ക മനസ്സിലായിട്ടില്ലെന്ന് അറിയുന്നതിനാൽ അതിനെ സ്പഷ്ടമാക്കുന്നതിന് ഒരു ദൃഷ്ടാന്തം താഴേ ചേർക്കാം. ഒരു ഗോലിഗ്രമങ്കായയുടെയും, ചെറുനാരങ്ങയുടെയും പന്തിന്റെയും വലിപ്പമുള്ള മൂന്ന് ഇരുമ്പുണ്ടകളെ ഒരുപോലെ ചുട്ടുപഴുപ്പിച്ച് അവയെ തണുപ്പിക്കുവാനായി നിലത്തിടുന്നതായാൽ ഗോലിയുടെ വലിപ്പത്തിലുള്ള ഉണ്ട ഒന്നാമതായി തണുക്കുന്നതാണ്. കുറേസമയം കഴിഞ്ഞാൽ നാരങ്ങയുടെ വലിപ്പത്തിലുള്ള ഉണ്ടയും തണുക്കും. പന്തോളമുള്ള ഉണ്ടയുടെ ചൂടാറുന്നത് ഇതിനുശേഷമായിരിക്കും. ംരം സംഗതി നമുക്ക എളുപ്പത്തിൽ പരീക്ഷിച്ചറിയാവുന്നതാണ. ഗ്രഹങ്ങളുടെ താപശക്തി നശിക്കുന്നതും ംരം ക്രമം അനുസരിച്ചു തന്നെയാകുന്നു.

ബൃഹസ്പതി ലാഘവമുള്ള ദ്രവ്യങ്ങളാൽ നിർമ്മിക്കപ്പെട്ടതാണെന്നു തോന്നുന്നുവെങ്കിലും ആകെയുള്ള വലിപ്പം കൊണ്ട് അതിന്റെ ആകർഷണശക്തി ഭൂമിയുടേതിലും വളരെ വളരെ അധികമായിരിക്കുമെന്ന് നിസ്സംശയം പറയാം. ഏറ്റവും ഉഷ്ണിച്ചു കിടക്കുന്ന ഒരു ഗോളത്തിൻ‌മീതേയൊ, സന്തപ്തമായ മേഘപടലത്തിന്മേലോ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/37&oldid=167663" എന്ന താളിൽനിന്ന് ശേഖരിച്ചത്