താൾ:RAS 02 05-150dpi.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോകും. മലയാളത്തിലേ ഉച്ചാരണത്തിൽ വേറെ ഒരു വൈജാ ത്യമുള്ളതുടകാരത്തെ ഉകാരമാക്കുകയാണ്. 'സമ്രാട്ട്' എന്ന സം സ്കൃതം ഭാഷയിൽ 'സമ്രാൾ'(ള)എന്നായിത്തീരുന്നു. ഇതിന്റെ ആഗമം ഒന്നാലോചിപ്പാനുള്ളതാണ്. വൈദികഭാഷയിൽ ഋഗ്വേ ദികൾ ‍ഡകാരത്തിനുളകാരമാണുപറയുന്നതെന്ന് ആരംഭത്തിൽ പ്രസ്താവിച്ചല്ലോ. 'സാമ്രാട്' മുതലായ ടകാരോച്ചാരണം അ വസാനത്തിൽ മാത്രമെ ഉള്ളുവെന്നും സംസ്കൃതവ്യാകരണം കൊ ണ്ടു നമുക്കറിയാം. ംരം സ്ഥിതിക്കു കേരളത്തിലേക്കു വന്ന ആര്യ ന്മാർ വൈദികകാലത്തിന്റെ ആരംഭത്തിൽ തന്നെ പിരിഞ്ഞു പോന്നിട്ടുള്ളവരാണെന്നു വരുന്നു. അല്ലെങ്കിൽ ഋഗ്വേദത്തിലുള്ള വിലക്ഷണോച്ചാരണം കേരളത്തിൽ മാത്രം ലൗകിക സംസ്കൃത ത്തിൽ കൂടി ഇന്നും നിലനിൽക്കുന്നതിന് എന്തു ഉപപത്തി പറ യാം? എന്നാൽ ഇത് ഒരു പ്രധാനപ്പെട്ട സംഗതിയാകയാൽ പ്ര ത്യേകമായി വിചാരണചെയ്യേണ്ടതാകുന്നു.

           എ.ആർ.രാജരാജവർമ്മ കോയിത്തമ്പുരാൻ.
                     എം.ഏ.എം.ആർ.എ.എസ്.
               മാനുഷപരിഷ്കരണം.

ഈ സ്ഥിതിക്ക് ഒരു പ്രത്യേകഭാഷാജ്ഞാനം വിദ്യാഭിവൃദ്ധിക്ക് അനിവാര്യമാണെന്നു വിധിക്കുന്നതിനു പ്രയാസമില്ലെങ്കിലും, ഏ തുഭാഷയെആണ വിശേഷമായി അഭ്യസിക്കെണ്ടത് എന്നപറയു ന്നതിൽ ഞെരുക്കം ഉണ്ട. ഇപ്പോഴത്തെനിലക്കുപരിഷ്കാരം വേ ണമെന്നു താല്പര്യപ്പെടുന്നവർ ഒരു ഭാഷയെ മാത്രം പഠിച്ചാൽ പൊരാഎന്നു വന്നിരിക്കുന്നു. ഇംഗ്ലീഷ് കൂടിയെ കഴിയൂ. ഒരുദേശ ഭാഷയും ആവശ്യംതന്നെ. പിന്നെയോ, സംസ്കൃതമോ, ലത്തീനോ ഫ്രെഞ്ചോ, ഹിന്തുസ്താനിയോ കൂടിയുണ്ടെങ്കിൽ ഏറെനന്ന്. അ ങ്ങനെനോക്കുമ്പോൾ രണ്ടു, ഭാഷകൾ അത്യാവശ്യമായിരിക്കുന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/16&oldid=167640" എന്ന താളിൽനിന്ന് ശേഖരിച്ചത്