താൾ:RAS 02 03-150dpi.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ വർണ്ണങ്ങളോട ചേർക്കുന്ന ക്രമം സൂക്ഷ്മദൃഷ്ട്യാ നോക്കുന്നപക്ഷം തീരുന്നതാകുന്നു. മലയാളത്തിൽ ഇ, ംരം" മുതലായ സ്വരങ്ങളുടെ ചിഹ്നമാകുന്ന, ി.ീ. മുതലായവ കകാരത്തോടചേർത്തെഴുതുമ്പോളാണെല്ലോ കി.കീ. എന്നായിത്തീരുന്നത്. ഇങ്ങിനെ ചേർത്തെഴുതുമ്പോൾ കി എന്നക്ഷരത്തിൽ 'അ'കാരവും 'ഇ'കാരവും കൂടി രണ്ടു സ്വരങ്ങളുണ്ടോ. ഇല്ലാത്തപക്ഷം അതുപോലെതന്നെ 'ക' എന്നതിനോട (്)അരയുകാരസ്വരചിഹ്നം ചേർത്തെഴുതീട്ടുണ്ടാവുന്ന ക് എന്നതിൽമാത്രം സ്വരദ്വയചിഹ്നങ്ങളുണ്ട് എന്നപറയുന്നത് യുക്തിയോ? അതുകൊണ്ട ചന്ദ്രക്കല മാത്രം മതിഎന്നും ഉകാരം ആവശ്യമില്ലെന്നും ആണ എന്റെ അഭിപ്രായം.

കടത്തനാട്ട് ഉദയവർമ്മതമ്പുരാനവർകൾ, മിസ്റ്റർ ഝോസഫ് മൂളിയിൽ മുതലായവരെല്ലാവരും മേൽപറഞ്ഞ അഭിപ്രായത്തോട യോജിച്ചിട്ടുണ്ട്. പണ്ഡിതർ ആർ.വി.കൃഷ്ണമാചാര്യരവർകൾക്കും ംരം അഭിപ്രായംതന്നെയാണ് ഉള്ളത് എന്ന് അദ്ദഹത്തിന്റെ ഒരു ദീർഘലേഖനത്തിൽനിന്ന എനിക്കും അറിവാൻ സംഗതിയായിട്ടുണ്ട്.

മലബാർകാരുടെ സംവൃതസ്വരം ഇകാരത്തിൽ ഉൾവലിവായിരിക്കേ അതിനെക്കുറിപ്പാൻ ഇകാരോപരിചന്ദ്രക്കലയല്ലേ ഇടേണ്ടത്?" എന്ന മിസ്റ്റർ പിള്ള ചോദിച്ചതിനെപ്പറ്റി ആശ്ചര്യപ്പെടുന്നു. മലബാറിൽ ഈ സംവൃതസ്വരം ഇകാരത്തിന്റെ ഉൾവലിവായി ഉച്ചരിക്കുന്നത് മലബാർകാരനായ എന്റെ അറിവിൽ ഇതേവരെ പെട്ടിട്ടില്ല. അഥവാ അങ്ങിനെ ഉണ്ടെന്ന ഊഹിക്കുന്നപക്ഷംതന്നെ ഇകാരോപരിചന്ദ്രക്കല ഇടേണമെന്നുണ്ടോ? ംരം വിഷയത്തിൽ കേരളപാണിനീയത്തോടു യോജിക്കുന്നപക്ഷമല്ലേ അങ്ങിനെ ചെയ്യേണ്ടതുള്ളു? "ആകെപ്പാടെ നോക്കിയതിൽ കേരളപാണിനീയത്തോട യോജിക്കുന്നവരാണ് അധികമാളുകളെന്നുതോന്നു." എന്ന പറഞ്ഞതിന്ന് അടിസ്ഥാനമെന്തെന്ന് അറിയുന്നില്ല. "തിരുവിതാംകൂറിൽ ഭൂരിപക്ഷക്കാരും" പാണിനീയത്തെ അനുസരിച്ച് എഴുതിവരുന്നുണ്ടെങ്കിലും മദ്ധ്യകേരളത്തിലാകട്ടെ ഉത്തരകേരളത്തിലാകട്ടെ അപ്രകാരം ചെയ്യുന്നില്ലെന്ന നിർവ്വിവാദം പറയാവുന്നതാകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/25&oldid=167501" എന്ന താളിൽനിന്ന് ശേഖരിച്ചത്