ഇനി ഈകാവ്യത്തിന്റെ ജനനകാലത്തേപ്പറ്റി ഒരുസംശയം ഉള്ളതിനെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഈകാവ്യം, ൯൭൩-ൽ നാടുനീങ്ങിയ കാർത്തികതിരുനാൾ മഹാരാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം എഴുതപ്പെട്ടതായി ഭാഷാചരിത്രത്തിൽ കാണുന്നു.ഈ ഊഹത്തിനെ ബലപ്പെടുത്തുന്നതായി ആഭ്യന്തരമായ യാതൊരുതെളിവും ഈകാവ്യത്തിൽ കാണുന്നില്ല. കാർത്തികതിരുനാൾ തിരുമനസ്സിലെ നാമധേയം രാമവർമ്മ എന്നായിരുന്നു. എന്നാൽ കവിവാഴ്ത്തുന്നതെല്ലാം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പരാക്രമത്തേ ആകുന്നു. ഇത് കാർത്തികതിരുനാൾ തിരുമനസ്സിലേ അമ്മാമനും തിരുവിതാങ്കൂർ രാജ്യസ്ഥാപകനുമായ രാജർഷനേ ഉദ്ദേശിച്ചചാണെന്നുള്ളതിനുസംശയമില്ല. അവിടുത്തേ അപദാനങ്ങളുടെ കീർത്തനം ഭാഗിനേയനായ തിരുമനസ്സിലേക്ക് പ്രീതികരമായിത്തന്നേ ഇരിക്കുമെങ്കിലും, നാടുവാണിരുന്ന മഹാരാജാവിനേകുറിച്ച കവിഒരക്ഷരം പോലും പറയാതെ ഒഴിക്കുമെന്നുള്ളത് അസംഭവ്യമായിത്തോന്നുന്നു. മാർത്താണ്ഡവർമ്മമഹാരാജാവിന് സർവ്വഥാ അനുരൂപനായ ഭാഗിനേയനായിരുന്നു രാമവർമ്മ മഹാരാജാവെന്നുള്ള വാസ്തവം ഈ അസംഭാവ്യതയെ ഏറ്റവും ബലപ്പെടുത്തുന്നു എന്നുമാത്രമല്ല മാർത്താണ്ഡവർമ്മ മഹാരാജാവിനേ വാഴ്ത്തുന്നതിൽ
"മാരാത്താണ്ഡ മഹീപതീന്ദ്രൻ വെറുതെയോ ജയിക്കുന്നു"
എന്നുംമറ്റും അനേകം പ്രയോഗങ്ങൾ വർത്തമാന കാലത്തിൽ തന്നെയാണ്.
നാട്ടുമീനവാവതാരമെന്നു തോന്നുന്നു"
എന്ന തദാനീന്തനമായ രാജ്യഭരണവൈശിഷ്യ സൂചകരൂപേണയുള്ള ഭാവിപ്രയോഗവും കാണുന്നുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് ഈകാവ്യം എഴുതപ്പെട്ടു എന്നാണ് ഈസംഗതികളിൽനിന്നും ഊഹിക്കേണ്ടിയിരിക്കുന്നത്. ഈഭാഗം വായനക്കാർ തീർച്ചയാക്കട്ടെ.
കെ.ആർ. കൃഷ്ണപിള്ള. ബി.ഏ.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
