i
വ്യവഹാരചിന്താമണ
ആഗസ്ത് 30-ആംതി. പ്രസിദ്ധപ്പെടുത്തുന്നത് നോക്കുക
കൊച്ചി വിധികൾ! കൊച്ചി വിധികൾ!!
ഈ മാസം മുതൽക്ക് കൊച്ചി ചീഫ് കോർട്ടിലെ വിധികൾ ഇതിൽ കൊടുക്കുന്നുണ്ട്.നിത്യേന ഉപയോഗമുള്ള പല വിധിക്കും ഇത്തവണയുണ്ട്.
ചീഫ് കോർട്ടിലെ അതിയോഗ്യന്മാരായ രണ്ടു വക്കീലന്മാർ ഏകോപിച്ചിട്ടാണു ഇതുകൾ റിപ്പോർട്ടാക്കുന്നതും കൊച്ചിയിൽ സർക്കാർ വകയായ വിധികൾ പ്രസിദ്ധപ്പെടുത്തന്നില്ലം ചീഫ്‌കോർട്ട് വിധികളുടെ പോക്കറിവാൻ "വ്യവഹാരചിന്താമണി" മുഖാന്തരമെ നിവർത്തിയുള്ളൂ.
ആദ്യം മുതൽക്ക് വാങ്ങാഞ്ഞാൽ ബുദ്ധിമുട്ടാകും.ജഡ്ജിമാരുംവക്കീലന്മാരും ഗുമസ്ഥന്മാരും,നാട്ടുകാരും ഉടനെ 'വ്യവഹാരചിന്താമണി' വാങ്ങിക്കുവിൻ.വി.പി ആയി അയക്കുവാൻ ഒരു പോസ്റ്റ്കാർഡ് അയച്ചാൽ പുസ്തകം വന്നു.ഒരു കൊല്ലത്തെ വരിസംഖ്യ 4-1-0 തപാൽക്കാരൻ പക്കൽകൊടുത്ത് വാങ്ങുക.
പത്രാധിപാഭിപ്രായങ്ങൾ
മനോരമ-ഈ പുസ്തകം എല്ലാ വലിയ തറവാട്ടുകാരും മുതൽക്കാരും കാര്യസ്ഥന്മാരും വക്കീൽ ഗുമസ്ഥന്മാരും വരുത്തി വായിക്കത്തക്ക യോഗ്യതയുള്ളതാണ്.
കേരള സഞ്ചാരി-ഈ മാസിക കേരളീയർക്ക് പല പല കാര്യങ്ങൾ അറിയാനായി വരുമെന്നതിന്ന സംശയമില്ല.
കേരളപത്രിക-കോടതികളിലെ വിചാരണകളും വിധികളും എല്ലാം ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ടു ഇംഗ്ലീഷ് അറിയാത്ത വ്യവഹാരക്കാർക്കും ഇത് എത്രയോ ഉപകാരമാ യിതീരുന്നതാണ്.
മലയാളമനോരമ-മോനൻ അവർകളുടെ ഉദ്യമസ്തുത്യർഹതയോടെ.അദ്ദേഹത്തിന്റെ ഈ പുതിയ സ്യമന്തകത്തെപോലെ ഈ നാട്ടിൽ വേറെ ഒരു പത്രത്തിന്നും അത്രചെലവുണ്ടാവുമെന്ന് തോന്നുന്നില്ല.
മലയാളി-വ്യവഹാരകാരികൾക്കും മറ്റും ഉണ്ടായിത്തീരാവുന്ന ബുദ്ധിമുട്ടുകൾ കേവലം കൂടാതെകുഴിപ്പാൻ തക്കനിലയിൽ ചെയ്ത മേനോൻ അവർക്കുള്ള ശ്രമം സന്ദർഭോചിതവും വളരെ ശ്ലാഖനീയവുമായിതീർന്നിരിക്കുന്നു.
അപേക്ഷിക്കേണ്ടും മേൽവിലാസം:
ചെങ്കുളത്തകരുണാകര മേനോൻ ബി.എം
വക്കീൽ,വള്ളുവനാട
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Akbarali എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |